- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദു മതത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് ആധ്യാപകന്റെ വീട്ടിലേക്കു ആര്‍എസ്എസ് മാര്‍ച്ച്
പരപ്പനങ്ങാടി: ഹിന്ദു മതത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് അധ്യാപകന്റെ വസതിയിലേക്ക് ആര്‍എസ്എസ് മാര്‍ച്ച്. പരപ്പനങ്ങാടിയിലെ ചിത്രകാരനും, അധ്യാപകനുമായ നാരായണന്‍ മാസ്റ്റര്‍ പുരാണ കഥയെ ആസ്പദമാക്കിയുള്ള പെയിന്റിങ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സംഘ്പരിവാറിനെ പ്രകോപിതരാക്കിയത്. ഹിന്ദുവികാരം വ്രണപെടുത്തിയെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ നല്‍കിയ പരാതിയില്‍ അധ്യാപകനെതിരേ കേസ് എടുക്കുകയും ചെയ്തു. പോലിസ് പരിശോധനക്കും എത്തിയിരുന്നു. ഇതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ച് അധ്യാപകന്റെ വീട്ടിലേക്ക് കൊലവിളിയുമായി എത്തുകയായിരുന്നു.
പ്രകോപനം സൃഷ്ടിച്ച് വീട്ടിലേക്കെത്തിയ സംഘത്തെ പോലിസ് വീടിന്റെ മുന്‍പില്‍ എത്തുന്നത് വരെ തടയാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതിനിടെ ഹിന്ദു മതത്തെ കുത്തകയാക്കാനുള്ള ശ്രമത്തെ ഒറ്റപെടുത്തണമെന്നും, പോലിസിന്റെ ആര്‍എസ്എസ് അനുകൂല നടപടിക്കെതിരേ എല്‍ഡിഎഫ് രംഗത്ത് വന്നു. സംഘപരിവാറിന് ചൂട്ടു പിടിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക എന്നാവശ്യ പെട്ടാണ് എല്‍ഡിഎഫ് രംഗത്ത് വന്നത്.
കഴിഞ്ഞ ദിവസം ചിത്രകാരനും അധ്യാപകനുമായ അത്തോളി നാരായണന്‍ മാസ്റ്റര്‍ പുരാണകഥയെ ആസ്പദമാക്കിയുള്ള ഒരു പെയിന്റിംഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചാരത്തിലുള്ള ഇന്ത്യന്‍ രാസലീല ശൃംഖല പെയിന്റിംഗിനെതിരെ ഇതുവരെ യാതൊരു പരാതിയും ഒരു കോണില്‍ നിന്നും വന്നിരുന്നില്ല.
എന്നാല്‍ ആ പെയിന്റിംഗ് ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് ഹിന്ദുമതത്തെ അവഹേളിക്കലാണെന്ന് ചിത്രീകരിച്ച് ഒരു സംഘം വര്‍ഗ്ഗീയവാദികള്‍ നാരായണന്‍ മാസ്റ്റര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കുകയും വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയതു.
സംഘപരിവാറിന്റെ പരാതിയില്‍ പോലിസ് ചിത്രകാരനായ നാരായണന്‍ മാസ്റ്റര്‍ക്കെതിരെ ഹിന്ദുമതത്തെ അവഹേളിച്ചെന്ന് കാണിച്ച് കള്ളക്കേസെടുത്തിരിക്കുകയാണ്. കേസെടുത്ത ഉടനെ പോലിസ് നാരായണന്‍ മാസ്റ്ററുടെ വീട് റെയ്ഡ് നടത്തുകയും വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയ പോലിസ് കോഴിക്കോട് ആശുപത്രയില്‍ ഡോക്ടറെ കാണാന്‍ പോയ മാഷുടെ ഫോണ്‍ പിന്‍തുടര്‍ന്ന് കോഴിക്കോട് എത്തുകയും ചെയ്തു. ഏഴ് വര്‍ഷത്തില്‍ കുറവ് തടവുശിക്ഷയുള്ള ക്രിമിനല്‍ കേസുകളില്‍ വീട് റെയ്ഡ് ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതിവിധിയുടെ നഗ്‌നമായ ലംഘനമാണിത്. സംഘപരിവാറിനെ തൃപ്തിപെടുത്താനുള്ള ചില പോലിസ് ഉദ്ധ്യോഗസ്ഥരുടെ നീക്കം ലജ്ജാകരവും അപലപനീയവുമാണ്.
സംഘപരിവാറിനെ മതത്തിന്റെ ആധികാരിക വ്യക്താക്കളാക്കിയ പോലിസ് നടപടി സമൂഹത്തിനാപത്താണ്. വര്‍ഗീയ തീവ്രവാദ സംഘടനയെ മതത്തിന്റെ മേലാളന്മാരാക്കുന്ന നടപടി എല്‍ഡിഎഫ് നയത്തിനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലിസ് നയത്തിനും എതിരാണ്.
ഒരു വ്യക്തിയുടെ വീട്ടിലേക്ക് ഒരു സംഘടന മാര്‍ച്ച് നടത്തുന്നത് അസാധാരണ സംഭവമാണ്. അത് തടയുന്നതില്‍ പോലിസ് പരാജയപ്പെട്ടു. നാരയണന്‍ മാസ്റ്ററുടെ വീടിന് മുമ്പില്‍ ബാരിക്കേടുയര്‍ത്തി വീടു വരെ മാര്‍ച്ച് ചെയ്യാനും വീടിന് മുമ്പില്‍ മുദ്രാവാക്യം വിളിക്കാനും, പ്രസംഗിക്കാനുമുള്ള ഒത്താശ ചെയ്ത് കൊടുക്കുകയാണ് പോലീസ് ചെയ്തത്. പോലിസ് നടപടി തികച്ചും കടത്തമാണ്. പൗരസ്വാതന്ത്രത്തിന് വെല്ലുവിളിയാണ്.
ചിത്രകാരനും അധ്യാപകനുമായ അത്തോളി നാരായണന്‍ മാസ്റ്റര്‍ക്കെതിരെ പോലീസ് എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സിപിഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെടുന്നു.
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT