Sub Lead

ആര്‍എസ്എസ് അക്രമം: അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ നിരോധനാജ്ഞ

ആര്‍എസ്എസ് അക്രമം: അമ്പലപ്പുഴ,  ചേര്‍ത്തല താലൂക്കുകളില്‍ നിരോധനാജ്ഞ
X

ആലപ്പുഴ: വയലാറില്‍ സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം അരങ്ങേറിയതിനെ തുടര്‍ന്ന് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന് ഉത്തരവില്‍ പറയുന്നു. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് നടപടി. 1973ലെ ക്രിമിനല്‍ നടപടി നിയമത്തിലെ 144ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കാനും പോലിസിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ആര്‍എസ്എസ് മുഖ്യശിക്ഷക് വയലാര്‍ തട്ടാംപറനമ്പ് രാഹുല്‍ ആര്‍ കൃഷ്ണ എന്ന നന്ദു(26)വാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റു മരിച്ചത്.

RSS violence: IPC 144 on Ambalapuzha and Cherthala taluks


Next Story

RELATED STORIES

Share it