- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിട്ട. ജസ്റ്റിസ് പി ഉബൈദ് കാപ്പ, എന്‍എസ്എ ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍
തിരുവനന്തപുരം: കാപ്പ അഡൈ്വസറി ബോര്‍ഡിന്റെയും എന്‍എസ്എ, കോഫെപോസ, പിഐടി, എന്‍ഡിപിഎസ് എന്നീ ആക്ടുകള്‍ പ്രകാരമുള്ള അഡൈ്വസറി ബോര്‍ഡുകളുടെയും ചെയര്‍മാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ തീരുമാനിച്ചു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്‌സ്‌ഗ്രേഷ്യ/ഉല്‍സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ രണ്ടു ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.
പത്രപ്രവര്‍ത്തക പെന്‍ഷന്‍ സെക്ഷന്‍
പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു സെക്ഷന്‍ ഓഫിസര്‍, രണ്ട് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ സൃഷ്ടിക്കും. സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അഡ്മിനിസ്ട്രിറ്റേറ്റീവ് ഓഫിസര്‍ നിയമനത്തിന് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ഒരു തസ്തിക സൃഷ്ടിക്കും.
കേരളാ ഡെന്റല്‍ കൗണ്‍സിലില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, യുഡി ക്ലര്‍ക്ക് എന്നിവയുടെ ഓരോ തസ്തികകളും എല്‍ഡി ക്ലാര്‍ക്കിന്റെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അധിക തസ്തികയുമായി ബന്ധപ്പെട്ട ചെലവുകള്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തണം.
സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്താനും നൈറ്റ് വാച്ചര്‍/സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലും പുറംകരാര്‍ നല്‍കാനും ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് അനുമതി നല്‍കി.
ശമ്പള പരിഷ്‌കരണം
കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ അനുബന്ധ ഗവേഷണ സ്ഥാപനമായ ശ്രീനിവാസ രാമനുജ ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ ബേസിക് സയന്‍സസിലെ ഓഫിസ് അറ്റന്റന്റ്, ഓഫിസ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്ക് പത്താം ശമ്പള പരിഷ്‌കരണം അനുവദിച്ചു. 2024 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.
ടെണ്ടര്‍ അംഗീകരിച്ചു
ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തിക്ക് 71,38,04,405 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.
സാധൂകരിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള ബോര്‍ഡ് യോഗ തീരുമാനത്തിന് അംഗീകാരം നല്‍കിയ നടപടി സാധൂകരിച്ചു.
നഷ്ടപരിഹാരം
കടന്നല്‍ ആക്രമണത്തില്‍ ഭാര്യ മരണമടഞ്ഞ സംഭവത്തില്‍ ഇടുക്കി സൂര്യനെല്ലി സ്വദേശി ബാലകൃഷ്ണന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം
2024 ആഗസ്ത് 28 മുതല്‍ സപ്തംബര്‍ മൂന്നുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു 3,24,68,500 രൂപയാണ് വിതരണം ചെയ്തത്. 1828 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.
ജില്ലതിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-250 പേര്‍ക്ക് 45,85,000 രൂപ
കൊല്ലം-455 പേര്‍ക്ക് 56,64,000 രൂപ
പത്തനംതിട്ട-84 പേര്‍ക്ക് 11,60,000 രൂപ
ആലപ്പുഴ-61 പേര്‍ക്ക് 9,45,500 രൂപ
കോട്ടയം-8 പേര്‍ക്ക് 1,16,000 രൂപ
ഇടുക്കി-12 പേര്‍ക്ക് 7,39,000 രൂപ
എറണാകുളം-12 പേര്‍ക്ക് 73,9000 രൂപ
തൃശൂര്‍-302 പേര്‍ക്ക് 31,92,500 രൂപ
പാലക്കാട്-204 പേര്‍ക്ക് 59,02,000 രൂപ
മലപ്പുറം-112 പേര്‍ക്ക് 67,08,000 രൂപ
കോഴിക്കോട്-132 പേര്‍ക്ക് 16,89,000 രൂപ
വയനാട്-2 പേര്‍ക്ക് 33,000 രൂപ
കണ്ണൂര്‍-121 പേര്‍ക്ക് 20,41,000 രൂപ
കാസര്‍കോഡ്-73 പേര്‍ക്ക് 12,00000 രൂപ
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT