- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറിയയില്‍ റഷ്യ പുതിയ സ്ഥിരം സൈനിക താവളം നിര്‍മിക്കുന്നു
ഹുംസിന്റെ കിഴക്കന്‍ പ്രാന്ത പ്രദേശത്ത് സ്ഥിര സൈനിക താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സ്വതന്ത്ര സിറിയന്‍ വാര്‍ത്താ വെബ്‌സൈറ്റ് സമന്‍ അല്‍ വാസല്‍ റിപ്പോര്‍ട്ട് ചെയ്തു.

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയില്‍ റഷ്യ പുതിയ സ്ഥിരം സൈനിക താവളം നിര്‍മിക്കുന്നു. ഹുംസിന്റെ കിഴക്കന്‍ പ്രാന്ത പ്രദേശത്ത് സ്ഥിര സൈനിക താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സ്വതന്ത്ര സിറിയന്‍ വാര്‍ത്താ വെബ്‌സൈറ്റ് സമന്‍ അല്‍ വാസല്‍ റിപ്പോര്‍ട്ട് ചെയ്തു. സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തില്‍ ഒരു കുന്നിന്‍മുകളിലായാണ് സൈനിക താവളം നിര്‍മിക്കുന്നത്. പുതിയ താവളത്തില്‍ 780 മീറ്റര്‍ എയര്‍സ്ട്രിപ്പും ഉള്‍പ്പെടും.
91.5 ഏക്കര്‍ താവളത്തിന് തദ്‌മോറിന്റെ വടക്ക് പ്രത്യേക ക്യാംപും ഉണ്ടാകും. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വ്യോമസേന ഉപയോഗിക്കുന്ന ഗോഡൗണുകള്‍ക്ക് സമീപമാണിത്. ആക്രമണങ്ങളില്‍ നിന്ന് പ്രദേശം സുരക്ഷിതമാക്കുന്നതിനായി താവളത്തിന് ചുറ്റും മൂന്ന് മീറ്റര്‍ ആഴവും രണ്ട് മീറ്റര്‍ വീതിയും ഉള്ള ഒരു വലിയ കിടങ്ങും കുഴിക്കുന്നുണ്ട്.
2011ന്റെ തുടക്കത്തില്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ അസദ് ഭരണകൂടം അടിച്ചമര്‍ത്താന്‍ ആരംഭിച്ചതോടെയാണ് രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണത്. യുഎന്‍ കണക്കുകള്‍ പ്രകാരം ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഒരു കോടിയോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.
യുഎസ്, തുര്‍ക്കി, ഖത്തര്‍, യുഎഇ, സൗദി എന്നിവയുടെ പിന്തുണയുള്ള പ്രതിപക്ഷ ശക്തികളെ തടയുന്നതിനാണ് ഇറാനും റഷ്യയും അസദ് ഭരണകൂടത്തെ പിന്തുണച്ചത്.
RELATED STORIES
എന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വയ്ക്കാന്‍ ശ്രമം;...
22 Jun 2025 6:32 AM GMTപഹല്‍ഗാം ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
22 Jun 2025 6:24 AM GMTമസ്ജിദുല്‍ അഖ്സയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ഇസ്രായേലി പോലിസ്
22 Jun 2025 6:15 AM GMTഇസ്രായേലിലെ പത്ത് പ്രദേശങ്ങളില്‍ മിസൈലിട്ട് ഇറാന് (വീഡിയോ)
22 Jun 2025 6:00 AM GMTആണവ വികിരണ ചോര്‍ച്ചയില്ലെന്ന് ഇറാന്
22 Jun 2025 5:39 AM GMTഫോര്‍ദോ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായെന്ന് ക്വോം ഡെപ്യൂട്ടി...
22 Jun 2025 5:26 AM GMT