- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്‌ലാമിക് ബാങ്കിങിന്റെ ചിറകിലേറി പാശ്ചാത്യ ഉപരോധം മറികടക്കാന്‍ റഷ്യ
യുക്രെയ്ന്‍ അധിനിവേശം ലക്ഷ്യം കാണാനാവാതെ അനന്തമായി നീളുകയും പാശ്ചാത്യ രാജ്യങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കടക്കം ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ റഷ്യ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ ഇസ്‌ലാമിക് ബാങ്കിങിനെ കൂട്ടുപിടിക്കാനാണ് റഷ്യ ഒരുങ്ങുന്നത്.
മോസ്‌കോ: യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ നട്ടംതിരിയുകയാണ് റഷ്യ. യുക്രെയ്ന്‍ അധിനിവേശം ലക്ഷ്യം കാണാനാവാതെ അനന്തമായി നീളുകയും പാശ്ചാത്യ രാജ്യങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കടക്കം ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ റഷ്യ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ ഇസ്‌ലാമിക് ബാങ്കിങിനെ കൂട്ടുപിടിക്കാനാണ് റഷ്യ ഒരുങ്ങുന്നത്.
ഇസ്‌ലാമിക് ബാങ്കിങ് നിയമവിധേയമാക്കുന്നതിലൂടെ യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉപരോധങ്ങളെ മറികടക്കാമെന്നാണ് റഷ്യന്‍ സാമ്പത്തിക വിദഗ്ധരുടെ കണക്ക് കൂട്ടല്‍. ഇസ്‌ലാമിക് ബാങ്കിങ് അനുവദിക്കുന്നതിലൂടെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കാനും ഗാര്‍ഹിക ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുമാണ് റഷ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നോണ്‍ക്രെഡിറ്റ് ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഫിനാന്‍സിംഗ് പാര്‍ട്ണര്‍ഷിപ്പ് ഓര്‍ഗനൈസേഷനുകളായി (എഫ്പിഒ) പ്രവര്‍ത്തിക്കുമെന്നും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ശരീഅയ്ക്ക് അനുസൃതമായ
സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും റഷ്യന്‍ ദിനപത്രമായ കൊമ്മേഴ്‌സന്റ് റിപ്പോര്‍ട്ട് ചെയ്തു.എഫ്പിഒകള്‍ റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിയമത്തിന്റെ കരട് ഉടന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചേക്കും.
ശരീഅയുടെ അധ്യാപനങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതാണ് ഇസ്‌ലാമിക് ബാങ്കിങ്. പലിശയില്‍നിന്നുള്ള സമ്പൂര്‍ണ മോചനമാണ് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് വാഗ്ദാനം ചെയ്യുന്നത്.
RELATED STORIES
സ്ലാബ് തകര്‍ന്നു വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
21 Dec 2024 10:12 AM GMTവാര്‍ത്താ ഉറവിടം അന്വേഷിക്കാന്‍ പോലിസ്; മാധ്യമം ലേഖകനും ചീഫ്...
20 Dec 2024 11:01 AM GMTഎം ടി വാസുദേവന്‍ നായരുടെ നില ഗുരുതരം
20 Dec 2024 6:44 AM GMTവടകരയില്‍ 9 വയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; പ്രതി ഷെജീലിന്റെ...
19 Dec 2024 10:07 AM GMTമുസ്തഫ കൊമ്മേരി എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്
19 Dec 2024 9:50 AM GMTപ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്...
19 Dec 2024 6:28 AM GMT