Sub Lead

കെര്‍സണ്‍ പിടിച്ചെടുത്തതായി റഷ്യ; ഖാര്‍കിവില്‍ സൈന്യമിറങ്ങി

എന്നാല്‍, കെര്‍സണ്‍ വീണുവെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച പ്രാദേശിക പ്രാദേശിക അധികാരികള്‍ റഷ്യന്‍ സൈന്യം നഗരം വളഞ്ഞതായി അറിയിച്ചു.

കെര്‍സണ്‍ പിടിച്ചെടുത്തതായി റഷ്യ; ഖാര്‍കിവില്‍ സൈന്യമിറങ്ങി
X

കീവ്: തെക്കന്‍ ഉക്രെയ്‌നിലെ കെര്‍സണ്‍ നഗരം തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. എന്നാല്‍, കെര്‍സണ്‍ വീണുവെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച പ്രാദേശിക പ്രാദേശിക അധികാരികള്‍ റഷ്യന്‍ സൈന്യം നഗരം വളഞ്ഞതായി അറിയിച്ചു. വടക്കുകിഴക്കന്‍ ഖാര്‍കിവ്, തെക്കുകിഴക്കന്‍ മരിയുപോള്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഇവിടങ്ങളില്‍ മരണനിരക്കും വര്‍ധിച്ചിട്ടുണ്ട്.

870,000ത്തിലധികം ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി യുഎന്‍ പറയുന്നു. ഒരു വലിയ റഷ്യന്‍ സൈനിക വാഹനവ്യൂഹം ഇപ്പോള്‍ തലസ്ഥാനമായ കീവില്‍നിന്ന് 25 കിലോമീറ്റര്‍ വടക്കായി നിലയുറപ്പിച്ചിരിക്കുകയാണ്.

ഉക്രെയ്‌നെ മായിച്ചുകളയാനാണ് മോസ്‌കോ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

Next Story

RELATED STORIES

Share it