Sub Lead

മകരീവ് നഗരത്തിൽ ചിത്രവധം ചെയ്യപ്പെട്ട 132 മൃതദേഹങ്ങൾ കണ്ടെടുത്തതായി യുക്രെയ്ന്‍

കിഴക്കൻ ലുഹാൻസ്ക് മേഖലയിലെ സാധാരണക്കാരോട് പ്രദേശത്ത് നിന്ന് എത്രയും വേഗം പലായനം ചെയ്യാന്‍ യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കിഴക്കൻ യുക്രെയ്നിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മകരീവ് നഗരത്തിൽ ചിത്രവധം ചെയ്യപ്പെട്ട 132 മൃതദേഹങ്ങൾ കണ്ടെടുത്തതായി യുക്രെയ്ന്‍
X

കീവ്: ബുച്ച കൊലപാതകങ്ങള്‍ക്ക് പിന്നാലെ റഷ്യന്‍ സൈന്യത്തെ പ്രതികൂട്ടിലാക്കി യുക്രെയ്ന്‍. റഷ്യന്‍ സൈന്യം പിന്‍വാങ്ങിയ മകരീവ് നഗരത്തില്‍ ചിത്രവധം ചെയ്യപ്പെട്ട 132 മ‍ൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. സൈന്യം പിന്‍വാങ്ങിയ നഗരങ്ങളില്‍ യുക്രെയ്ന്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടുള്ളതായും അധികൃതര്‍ പറയുന്നു. യുദ്ധക്കുറ്റങ്ങളുടെ മറ്റൊരു അധ്യായം കൂടി തുറക്കുകയാണെന്നായിരുന്നു മകരീവ് സംഭവത്തെ അധികൃതര്‍ വിശേഷിപ്പിച്ചത്. മകരീവ് നഗരം ഭാഗീകമായി നശിപ്പിക്കപ്പെട്ടതായാണ് വിവരം.

കിഴക്കൻ ലുഹാൻസ്ക് മേഖലയിലെ സാധാരണക്കാരോട് പ്രദേശത്ത് നിന്ന് എത്രയും വേഗം പലായനം ചെയ്യാന്‍ യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കിഴക്കൻ യുക്രെയ്നിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

കിഴക്കൻ യുക്രെയ്നിലെ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിതായി റിപോര്‍ട്ടുകളുണ്ട്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നും പിന്‍വാങ്ങിയ ശേഷം റഷ്യന്‍ സൈന്യം നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കിഴക്കന്‍ മേഖലകളിലാണ്. ഫെബ്രുവരി 24 ന് ആരംഭിച്ച സൈനിക നടപടിക്ക് ശേഷം ഇതുവരെ യുക്രെയ്നില്‍ നിന്ന് 40 ലക്ഷത്തിലധികം പേരാണ് പലായനം ചെയ്തിട്ടുള്ളത്.

സാധാരണക്കാരെ രക്ഷപ്പെടുത്തുന്നതിനായി 10 മാനുഷിക ഇടനാഴികൾ കിഴക്കന്‍ മേഖലകളില്‍ തുറക്കുമെന്ന് യുക്രെയ്നിന്റെ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക് പറഞ്ഞു. ഇടനാഴികൾ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, സപ്പോരിജിയ എന്നീ പ്രദേശങ്ങളിലെ നിരവധി നഗരങ്ങൾ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായകരമാകു. മരിയുപോൾ, എനർഹോദർ, ടോക്മാക്, ബെർഡിയൻസ്‌ക്, മെലിറ്റോപോൾ എന്നിവിടങ്ങളിലുള്ളവർക്ക് സപ്പോരിജിയ നഗരത്തിലേക്കും സെവെറോഡൊനെറ്റ്‌സ്‌ക്, ലിസിചാൻസ്‌ക്, പോപാസ്‌ന, ഗിർസ്‌കെ, റൂബിഷ്‌നെ എന്നിവിടങ്ങളിലുള്ളവർക്ക് ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ബഖ്മുട്ട് നഗരത്തിലേക്കും മാറാൻ കഴിയും.

യുക്രെയ്ന്‍‍ പട്ടണമായ ബുച്ചയിൽ സാധാരണക്കാരുടെ കൊലപാതകങ്ങൾ യുദ്ധക്കുറ്റങ്ങളില്‍ ഉള്‍പ്പെട്ടതാണെന്നും ചെയ്തവര്‍ ഉത്തരവാദികളാണെന്നും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. 'ഇത് ഞങ്ങൾക്ക് മറക്കാൻ കഴിയാത്ത കാര്യമാണ്,' കീവിന്റെ വടക്കുപടിഞ്ഞാറുള്ള പട്ടണത്തിലെ സാധാരണക്കാരുടെ മരണത്തെ പരാമർശിച്ച് ഷോൾസ് പറഞ്ഞു. ഇതൊരു കുറ്റകൃത്യമാണെന്ന് കാണാതിരിക്കാനാവില്ല. അംഗീകരിക്കാനാവാത്ത യുദ്ധക്കുറ്റങ്ങളാണിവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it