Sub Lead

മരിയോപോളിൽ റഷ്യൻ മുന്നേറ്റം; പലായനം ചെയ്യേണ്ടി വന്നത് ആയിരങ്ങൾക്ക്

ശനിയാഴ്ചയുണ്ടായ കനത്ത പോരാട്ടത്തിൽ ഒരു പ്രധാന സ്റ്റീൽ പ്ലാന്റ് അടച്ചുപൂട്ടുന്നതിലേക്ക് എത്തിയതായി വാർത്താ ഏജൻസിയായ എപി റിപോർട്ട് ചെയ്തു.

മരിയോപോളിൽ റഷ്യൻ മുന്നേറ്റം; പലായനം ചെയ്യേണ്ടി വന്നത് ആയിരങ്ങൾക്ക്
X

കീവ്: റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ നഗരങ്ങളിൽ നിന്ന് എട്ട് മാനുഷിക ഇടനാഴികളിലൂടെ ആളുകൾ പലായനം ചെയ്‌തെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു. മൊത്തം 6,623 പേരെ മാറ്റിപ്പാർപ്പിച്ചു, ഇതിൽ 4,128 പേരെ മരിയോപോളിൽ നിന്ന് വടക്കുപടിഞ്ഞാറുള്ള സപ്പോരിജിയയിലേക്ക് കൊണ്ടുപോയി. അതേസമയം തുറമുഖ നഗരമായ മരിയോപോളിൽ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

ശനിയാഴ്ചയുണ്ടായ കനത്ത പോരാട്ടത്തിൽ ഒരു പ്രധാന സ്റ്റീൽ പ്ലാന്റ് അടച്ചുപൂട്ടുന്നതിലേക്ക് എത്തിയതായി വാർത്താ ഏജൻസിയായ എപി റിപോർട്ട് ചെയ്തു. കൂടുതൽ വിദേശ സഹായം ആവശ്യമാണെന്ന് പ്രാദേശിക അധികാരികൾ അഭ്യർത്ഥിച്ചു. അതിനിടെ, മരിയോപോളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ റഷ്യൻ സൈന്യം നിർബന്ധിതമായി നാടുകടത്തിയതായി മരിയോപോളിലെ സിറ്റി കൗൺസിൽ ആരോപിച്ചു.

അതേസമയം, കീവ് മേഖലയിലെ പട്ടണമായ മകാരിവിൽ റഷ്യയുടെ മോർട്ടാർ ആക്രമണത്തിൽ വെള്ളിയാഴ്ച ഏഴ് പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ലോക്കൽ പോലിസ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. "മകാരിവിൽ ശത്രുക്കളുടെ ഷെല്ലാക്രമണത്തിന്റെ ഫലമായി ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു," പ്രസ്താവനയിൽ പറയുന്നു.

Next Story

RELATED STORIES

Share it