Sub Lead

ഇസ് ലാം വിരുദ്ധ മാധ്യമങ്ങളെ അനുവദിക്കില്ല; പ്രവാചക നിന്ദ വിവാദത്തിനിടെ റഷ്യ

ഇസ് ലാം വിരുദ്ധ മാധ്യമങ്ങളെ അനുവദിക്കില്ല; പ്രവാചക നിന്ദ വിവാദത്തിനിടെ റഷ്യ
X

ക്രെംലിന്‍: ഫ്രാന്‍സില്‍ പ്രവാചക നിന്ദ-ഇസ് ലാം വിരുദ്ധ നടപടികള്‍ വിവാദത്തിലായിരിക്കെ നിലപാട് പ്രഖ്യാപിച്ച് റഷ്യ. ഇസ് ലാം വിരുദ്ധ മാധ്യമങ്ങളെ രാജ്യത്ത് അനുവദിക്കില്ലെന്നും ഫ്രാന്‍സിലെ ഷാര്‍ലെ ഹെബ്‌ദോയ്ക്ക് സമാനമായ പ്രസിദ്ധീകരണങ്ങള്‍ റഷ്യയില്‍ തികച്ചും അസാധ്യമാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ''നിലവിലെ നിയമനിര്‍മാണം ഉള്‍പ്പെടെ, നമ്മുടെ രാജ്യത്ത് അത്തരമൊരു മാധ്യമത്തിന്റെ നിലനില്‍പ്പ് തീര്‍ത്തും അസാധ്യമാണ്'' പെസ്‌കോവ് പറഞ്ഞു. ''റഷ്യ ഭാഗികമായി ഒരു മുസ്ലിം രാജ്യമാണ്. റഷ്യയില്‍ 20 ദശലക്ഷം വരെ മുസ്ലിംകളുണ്ട്. രാജ്യത്തെ അടിസ്ഥാന മതം തീര്‍ച്ചയായും ക്രിസ്തുമതമാണ്. മിക്കവാറും എല്ലാവിധ ക്രിസ്ത്യാനികളും ഇവിടെ താമസിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതകതയായ ബഹു വംശീയ, ബഹു മത സ്വഭാവം, എല്ലാ വിശ്വാസങ്ങളെ പരസ്പരം പൂര്‍ണമായി ബഹുമാനിക്കുന്നു'-പെസ്‌കോവ് വ്യക്തമാക്കി.

ഫ്രഞ്ച് മാസികയായ ഷാര്‍ലെ ഹെബ് ദോ പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച് ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം. കാര്‍ട്ടൂണുകളുടെ പ്രസിദ്ധീകരണങ്ങളും പുനപ്രസിദ്ധീകരണവും ഫ്രണ്ട് പ്രസിഡന്റ് മാക്രോണ്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടുമെല്ലാം ലോകത്താകെയുള്ള മുസ് ലിംകളുടെ വികാരം വ്രണപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പലരും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Russia will not allow anti-Islam media




Next Story

RELATED STORIES

Share it