Sub Lead

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു
X

ബംഗളൂരു: എഴുത്തുകാരനും മുതിര്‍ന്ന പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായര്‍ (85) അന്തരിച്ചു. മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 1957ല്‍ കൗമുദിയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ എസ് ജയചന്ദ്രന്‍ നായര്‍ ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു.

മലയാള രാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരാണ്. ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും നിര്‍മാതാവുമാണ്.

Next Story

RELATED STORIES

Share it