- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി? നേതൃത്വത്തിന്റെ ശ്രദ്ധ നേടാന്‍ സച്ചിന് പൈലറ്റ് ഡല്‍ഹിയില്‍
പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ ഇടപെടല്‍ തേടിയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഞായറാഴ്ച വരെ അദ്ദേഹം തലസ്ഥാനത്ത് തുടരുമെന്നാണ് റിപോര്‍ട്ടുകള്‍.
ജയ്പൂര്‍: രാജസ്ഥാന് കോണ്‍ഗ്രസില്‍ പ്രതിസന്ധിക്ക് പരിഹാരമായില്ല. രാജിവച്ച സ്പീക്കര്‍ ഹേമറാം ചൗധരിയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ സച്ചിന് പൈലറ്റ് ഡല്‍ഹിയിലെത്തി. പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ ഇടപെടല്‍ തേടിയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഞായറാഴ്ച വരെ അദ്ദേഹം തലസ്ഥാനത്ത് തുടരുമെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാന്‍ സച്ചിന് പൈലറ്റിന് പദ്ധതിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ ജിതിന് പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തതായി സച്ചിന് പൈലറ്റ് പാര്‍ട്ടി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച പൈലറ്റ് ബിജെപി നേതാക്കള്‍ക്കെതിരേ രൂക്ഷമായ പ്രതികരണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
അതേസമയം രാജസ്ഥാനിലെ ഗെലോട്ട് സര്‍ക്കാരിനെതിരായ പോര് പൈലറ്റ് വീണ്ടും ആരംഭിക്കുന്നതായാണ് വിവരം. തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷത്തോളമായിട്ടും നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് പൈലറ്റ് പക്ഷത്തുള്ളവര്‍ ആരോപിക്കുന്നത്.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള ചൗധരിയുടെ പടിയിറക്കം. കഴിഞ്ഞ ജൂലൈയില്‍ പൈലറ്റ് നടത്തിയ വിമത നീക്കത്തിലുള്‍പ്പെട്ട 19 എംഎല്‍എമാരില്‍ ഒരാളാണ് ചൗധരി. വിമത എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന് പൈലറ്റും തമ്മില്‍ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും സച്ചിനും സംഘവും കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു.
മധ്യപ്രദേശിലെ യുവനേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരിലൊരാളുമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെയായിരുന്നു പൈലറ്റിന്റെ വിമതനീക്കം. സിന്ധ്യയുടെ വഴി തന്നെ സച്ചിനും പിന്തുടരും എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം സച്ചിനുമായി ചര്‍ച്ച നടത്തുകയും സച്ചിനെ തിരിച്ചുവിളിക്കുകയും ആയിരുന്നു.
RELATED STORIES
ഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMT