Sub Lead

ധനമന്ത്രിയുടെ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങള്‍ക്കെതിരെ ബിഎംഎസ്

നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങളുടെ നാലാം ദിവസം രാജ്യത്തിനും ജനങ്ങള്‍ക്കും ദുഖകരമാണെന്നും ബിഎംഎസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പറഞ്ഞു.

ധനമന്ത്രിയുടെ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങള്‍ക്കെതിരെ ബിഎംഎസ്
X

ന്യൂഡല്‍ഹി: കൊവിഡ് പാക്കേജിന്റെ ഭാഗമായുള്ള ധനമന്ത്രി നിര്‍മല സീതാരാമന്റെ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങള്‍ക്കെതിരെ സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. രാജ്യത്തിന് ഇന്നത്തെ ദിവസം നിരാശയുടേതും വേദനയുടേതുമാണെന്ന് ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘ്) പ്രതികരിച്ചു.

നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങളുടെ നാലാം ദിവസം രാജ്യത്തിനും ജനങ്ങള്‍ക്കും ദുഖകരമാണെന്നും ബിഎംഎസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പറഞ്ഞു. ഓരോ മാറ്റത്തിന്റെയും ആഘാതം ആദ്യം തൊഴിലാളികളെയാണ് ബാധിക്കുന്നത്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സ്വകാര്യവല്‍ക്കരണം എന്നാല്‍ വന്‍തോതിലുള്ള തൊഴില്‍ നഷ്ടം, നിലവാരമില്ലാത്ത ജോലികള്‍ സൃഷ്ടിക്കപ്പെടുക, ലാഭവും ചൂഷണവും നിയമമായിമാറുക എന്നിവയാണ്. ഒരു ചര്‍ച്ചകളും കൂടാതെ സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും തെറ്റായ ദിശയിലേക്ക് പോകുകയുമാണ്. സംവാദങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും ബിഎംഎസ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പാര്‍ലമെന്റിന്റെയും സംസ്ഥാനങ്ങളുടെയും അംഗീകാരം ലഭിക്കാത്തതു മൂലം തടസ്സപ്പെട്ടു കിടന്ന മോദി സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ അജണ്ടകളാണ് കൊവിഡിന്റെ പശ്ചാതലത്തില്‍ ഭരണപരമായ പരിഷ്‌കരണത്തിന്റെ മറവില്‍ നിര്‍മ്മലാ സീതാരാമന്‍ മുന്നോട്ടു വെച്ചത്.

Next Story

RELATED STORIES

Share it