- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമസ്തയെയും ലീഗിനെയും തെറ്റിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്ന് സാദിഖലി തങ്ങള്‍

കോഴിക്കോട്: സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാന്‍ പലരും ശ്രമിക്കുന്നതായി പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ അത് സാധ്യമല്ലെന്നും മുസ് ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. സമസ്തയും ലീഗും ഒരു ശരീരവും ഒരു മനസ്സുമാണ്. മുസ് ലിം ലീഗിന്റെ ശക്തി സമസ്തയും സമസ്തയുടെ ഊര്‍ജ്ജം മുസ് ലിം ലീഗുമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് ഖാസി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സാദിഖലി തങ്ങളുടെ പരാമര്‍ശം. ഈ ബന്ധം തലമുറകളായി ദൃഢമാണ്. എല്ലാ സമൂഹങ്ങളും സമുദായങ്ങളും ഒറ്റക്കെട്ടാണ്. ഈ സൗഹൃദമാണ് മഹല്ലുകളിലും നമുക്ക് ആവശ്യം. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇതിന് വീഴ്ച്ച വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുത്. അനൈക്യത്തിന് ശ്രമിക്കുന്നവരോട് കൂട്ട് കൂടാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ മുസ് ലിം സമൂഹം എവിടെയാണെന്ന് ചോദിച്ചാല്‍ അത് കേരളത്തിലാണെന്ന് പറയാം. മുസ് ലിംകള്‍ കേരളത്തിലേതിനേക്കാള്‍ കൂടുതലുള്ള പ്രദേശം വേറെയുമുണ്ട്. പക്ഷേ, നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ ഏറെയുണ്ട്. ഫലസ്തീന്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ലോകത്ത് ഇസ് ലാമിക ഐക്യത്തിന്റെ അഭാവം നിഴലിച്ചു കാണുന്നു. ഫലസ്തീനെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്താനുള്ള സമ്പത്ത് ലോകത്തിലെ മസ് ലിം സമൂഹത്തിന്റെ കൈയിലുണ്ട്. രാഷ്ട്രീയ, സൈനിക ശക്തി മുസ് ലിം രാഷ്ട്രങ്ങള്‍ക്കുണ്ട്. ഇതൊന്നും ഇല്ലെങ്കിലും സാമ്പത്തിക ശക്തിയുണ്ട്. ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതിനേക്കാള്‍ ശക്തികിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMTഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില്‍ മോഷണം വര്‍ധിക്കുന്നു
18 Jun 2025 2:18 PM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMT