- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഫൂറ സര്‍ഗറിന്റെ അറസ്റ്റ് ഇന്ത്യ ഒപ്പുവച്ച മനുഷ്യാവകാശ കരാറിന്റെ ലംഘനം: യുഎന്‍
സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍, പ്രത്യേകിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, അഭിപ്രായ പ്രകടനത്തിനും സമാധാനപരമായ ഒത്തുചേരലിനുമുള്ള അവകാശം, ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ നിരവധി നിബന്ധനകളും സര്‍ഗറിന് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥിനിയും സിഎഎ വിരുദ്ധ സമരനായികയുമായ സഫൂറ സര്‍ഗറിനെ അറസ്റ്റുചെയ്തത് സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും പൗര, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെയും ലംഘനമാണെന്ന് അനിയന്ത്രിത തടങ്കലിനെതിരായ യുഎന്‍ മനുഷ്യാവകാശ സമിതി വര്‍ക്കിങ് ഗ്രൂപ്പ് (യുഎന്‍ഡബ്ല്യുജിഎഡി) റിപോര്‍ട്ട്.
'സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍, പ്രത്യേകിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, അഭിപ്രായ പ്രകടനത്തിനും സമാധാനപരമായ ഒത്തുചേരലിനുമുള്ള അവകാശം, ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ നിരവധി നിബന്ധനകളും സര്‍ഗറിന് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കേസില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം ഉറപ്പാക്കണമെന്നും 'അവളുടെ അവകാശ ലംഘനത്തിന്' ഉത്തരവാദികളായവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും യുഎന്‍ഡബ്ല്യുജിഎഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശൂന്യമായ കടലാസുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായി ആരോപിച്ച സര്‍ഗര്‍ ജയിലിലെ മോശംപരിത സ്ഥിതിയെക്കുറിച്ചും വിവേചന നടപടികളെക്കുറിച്ചും പ്രതിഷേധിക്കാനുള്ള അവകാശം തടയുന്നതായും കുറ്റപ്പെടുത്തിയിരുന്നു.
89ാമത് സെഷനില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട രണ്ടാമത്തെ പരാമര്‍ശമാണിത്. ബ്രിട്ടീഷ് വ്യവസായിയെയും അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കുംഭകോണക്കേസിലെ കുറ്റവാളിയുമായ ക്രിസ്റ്റ്യന്‍ മിഷേലിനെയും അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്ത നടപടിയിലും യുഎന്‍ ബോഡി ഇന്ത്യയെ വിമര്‍ശിച്ചിരുന്നു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT