- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാഹിത്യ പ്രഭാഷണ പരിപാടിക്കിടെയുണ്ടായ ആക്രമണം; സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടമായി
റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് പത്രം എല്‍ പെയ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

'സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിന് മാരകമായ മൂന്ന് കുത്തുകളും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തുകളുമേറ്റിരുന്നു. ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്'. ആന്‍ഡ്ര്യൂ വൈലി പറഞ്ഞു.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍വെച്ച് ആഗസ്റ്റ് 12ന് റുഷ്ദിക്കുനേരെ വധശ്രമമുണ്ടായത്. സാഹിത്യപ്രഭാഷണപരിപാടിയില്‍ പങ്കെടുക്കവെ, ന്യൂജേഴ്‌സിയിലെ ഫെയര്‍വ്യൂവില്‍ താമസിച്ചിരുന്ന 24കാരനായ ഹാദി മാതര്‍ എന്നയാള്‍ കത്തിയുമായി വേദിയിലേക്കെത്തി റുഷ്ദിയെ അക്രമിക്കുകയായിരുന്നു. പ്രഥമശുശ്രൂഷക്കു ശേഷം ഹെലികോപ്റ്ററിലാണ് 75കാരനെ പെന്‍സില്‍വാനിയയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് പിടികൂടിയിരുന്നു.
'സാത്താനിക് വേഴ്‌സസ്' എന്ന നോവല്‍ 1988ല്‍ പ്രസിദ്ധീകരിച്ചത് മുതല്‍ മതനിന്ദ ആരോപിച്ച് റുഷ്ദിക്കുനേരെ നിരവധി വധഭീഷണികളുണ്ടായിരുന്നു. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിക്കെതിരേ ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദശാബ്ദത്തോളം ഒളിവിലായിരുന്ന റുഷ്ദി ന്യൂയോര്‍ക്കില്‍ താമസിച്ചുവരികയായിരുന്നു.
RELATED STORIES
കാറിനുളളില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു
19 May 2025 12:43 PM GMTഫൈസ് അഹമദ് ഫൈസിന്റെ ''ഹം ദേഖേന്‍ഗേ'' കവിത ചൊല്ലിയവര്‍ക്കെതിരെ...
19 May 2025 12:33 PM GMTകേരളത്തില്‍ നാളെ മുതല്‍ മഴ സജീവമാവും; നാലു ജില്ലകളില്‍ ഓറഞ്ച്...
19 May 2025 11:36 AM GMTപാതിവില തട്ടിപ്പ്: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ക്കെതിരെ...
19 May 2025 11:27 AM GMTമുല്ലപ്പെരിയാര്‍; തമിഴ്നാടിന് മരം മുറിക്ക് അനുമതി നല്കി സുപ്രിം കോടതി
19 May 2025 11:26 AM GMTദലിത് യുവതിക്കെതിരായ പോലിസ് അതിക്രമം; പേരൂര്‍ക്കട എസ് ഐക്ക്...
19 May 2025 11:16 AM GMT