- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു
ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം എംപി സ്ഥാനം രാജിവച്ചത്. രാജിക്കത്ത് അദ്ദേഹം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറി.
#WATCH | Delhi: Samajwadi Party (SP) chief Akhilesh Yadav going to Lok Sabha Speaker Om Birla's office to resign from his membership of the House.
— ANI (@ANI) March 22, 2022
In the recently held Uttar Pradesh elections, he was elected as an MLA from the Karhal seat. pic.twitter.com/IBjc4jqr8t
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ സാധിക്കാതെ പോയതോടെ എംഎല്‍എ സ്ഥാനം രാജിവച്ചേക്കുമെന്ന പ്രചാരണങ്ങള്‍ തള്ളിയാണ് അഖിലേഷ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് മുമ്പാകെ രാജിസമര്‍പ്പിച്ചത്. ഇതാദ്യമായാണ് അഖിലേഷ് യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് ജനവിധി തേടിയത്. എസ്പി തട്ടകമായ മെയിന്‍പുരിയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍നിനിന്നുള്ള കന്നിയങ്കത്തില്‍ 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അഖിലേഷിന് 1,48,196 വോട്ട് ലഭിച്ചപ്പോള്‍ കേന്ദ്രമന്ത്രി കൂടിയായ ബിജെപി സ്ഥാനാര്‍ഥി എസ്പി സിങ് ബാഗേലിന് 80,692 വോട്ടാണ് ലഭിച്ചത്. ഇതിന് മുമ്പ് ലെജിസ്ലേറ്റീവ് അസംബ്ലി വഴിയായിരുന്നു അഖിലേഷ് യുപി മുഖ്യമന്ത്രിയായത്. 2019ല്‍ അസംഗഢില്‍ നിന്നാണ് അഖിലേഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 111 സീറ്റുകളാണ് ലഭിച്ചത്. അഖിലേഷ് യുപി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന.
RELATED STORIES
പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTസ്മിത തിരോധാനക്കേസ്: ഭര്‍ത്താവ് സാബു ആന്റണിയെ സിബിഐ കോടതി വെറുതെവിട്ടു
23 Nov 2024 2:13 PM GMTനിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ ജയിലില്‍ അടച്ചു
23 Nov 2024 2:04 PM GMTമുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMTചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMT