Sub Lead

സംഭലില്‍ മൂന്ന് പോലിസ് ഔട്ട്‌പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന്

സംഭലില്‍ മൂന്ന് പോലിസ് ഔട്ട്‌പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന്
X

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാ മസ്ജിദിന് സമീപത്തെ പ്രദേശങ്ങളില്‍ മൂന്നു പോലിസ് ഔട്ട്‌പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് റിപോര്‍ട്ട്. ദീപ് സാരായ്, ഖഗ്ഗുസാരായ്, ഹിന്ദുപുര ഖേഡ എന്നിവിടങ്ങളിലാണ് പോലിസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയെന്ന് സംഭല്‍ എസ്പി കൃഷ്ണകുമാര്‍ ബിഷ്‌ണോയ് പറഞ്ഞു. റായ്‌സത്ത എന്ന പ്രദേശത്തെ പോലിസ് ഔട്ട്‌പോസ്റ്റിനെ പോലിസ് സ്‌റ്റേഷനാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭല്‍ മസ്ജിദിന് നേരെ എതിര്‍വശത്തായി സത്യവ്രത് എന്ന പേരില്‍ പോലിസ് ഔട്ട്‌പോസ്റ്റ് തുറന്നിരുന്നു. ഇവിടെ പോലിസിന്റെ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഈ ആവശ്യത്തിനായി സാറ്റലൈറ്റ് ടവറും സ്ഥാപിച്ചു കഴിഞ്ഞു.

Next Story

RELATED STORIES

Share it