Sub Lead

സനാതനധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെതിരായ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി

സനാതനധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെതിരായ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി
X
ചെന്നൈ: സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് മദ്രാസ് ഹൈക്കോടതിയില്‍ അനുകൂലവിധി. Nഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2023 സെപ്റ്റംബര്‍ രണ്ടിനാണ് കേസിന് ആസ്പദമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമര്‍ശം. ഉദയനിധി സ്റ്റാലിന് എതിരെയും പ്രസംഗിക്കുന്ന സമയത്ത് വേദിയിലുണ്ടായിരുന്ന മന്ത്രി പി കെ ശേഖര്‍, ഡിഎംകെ എംപി എ രാജ എന്നിവര്‍ക്കെതിരെയുമായിരുന്നു ഹരജി. ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ജസ്റ്റിസ് അനിതാ സുമന്ത് നിരീക്ഷിച്ചെങ്കിലും നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത ഹരജി തള്ളുകയായിരുന്നു.

അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്‌തെന്നും ചൂണ്ടിക്കാട്ടി സുപ്രിം കോടതി ഉദയനിധി സ്റ്റാലിനെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറുകളെല്ലാം ഒന്നായതിനാല്‍ അവ ഒന്നിച്ച് പരിഗണിക്കണമെന്ന ഉദയനിധിയുടെ ഹരജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. ഉദയനിധി സാധാരണക്കാരനല്ലെന്നും മന്ത്രിയാണെന്നും പരാമര്‍ശത്തിന്റെ അനന്തര ഫലങ്ങള്‍ അറിയണമെന്നും സുപ്രിംകോടതി സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചിരുന്നു.

Next Story

RELATED STORIES

Share it