- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാനെതിരേ ഉപരോധം: യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കയ്ക്കു ദയനീയ തോല്‍വി

ന്യൂയോര്‍ക്ക്: ഇറാനെതിരേ ഉപരോധം പുനസ്ഥാപിക്കണമെന്ന യുഎസ് നിര്‍ദേശത്തിനു യുഎന്‍ രക്ഷാസമിതിയില്‍ ദയനീയമായി തോല്‍വി. സ്ഥിരാംഗങ്ങളും താല്‍ക്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയ്ക്കെതിരേ വോട്ട് ചെയ്തു. യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയ്ക്കെതിരേ വോട്ട് ചെയ്തത് വന്‍ തിരിച്ചടിയായി. ഇറാനെതിരേ നേരത്തേയുണ്ടായിരുന്ന ആയുധ ഇറക്കുമതി നിരോധനം ഉള്‍പ്പെടെയുള്ളവ പുനഃസ്ഥാപിക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. ഇതാണ് ദയനീയമായി പരാജയപ്പെട്ടത്.
2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന് ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഇറാന് ആണവായുധം വികസിപ്പിക്കുന്നത് തടയുകയായിരുന്നു ഇതുവഴി അമേരിക്ക ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമായിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം 2018ല്‍ അമേരിക്ക കരാറില്‍നിന്ന് പിന്മാറുകയായിരുന്നു. കരാറിന് മുമ്പുണ്ടായിരുന്ന ആയുധ ഉപരോധ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടണമെന്ന് രക്ഷാസമിതിയില്‍ അമേരിക്കയുടെ ആവശ്യപ്പെട്ടത്. എന്നാല്‍ യുഎന്‍ രക്ഷാസമതിയിലെ മറ്റ് സ്ഥിരാംഗങ്ങളായ റഷ്യ, ചൈന, ബ്രിട്ടണ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ ആവശ്യത്തിനെതിരേ വോട്ട് ചെയ്യുകയായിരുന്നു.
Sanctions against Iran: US failed in UN Security Council
RELATED STORIES
മദ്യം, മാംസം, പഞ്ചസാര: ട്രംപിന്റെ തീരുവ ഏറ്റവും കൂടുതൽ ബാധിക്കുക...
1 April 2025 10:21 AM GMTയുപിയിലെ ബുൾഡോസർ രാജ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്; ഇരകൾക്ക് 10...
1 April 2025 10:16 AM GMTകൊടകര കുഴൽപ്പണ കേസ് നിഷ്പക്ഷ അന്വേഷണം നടത്തുക; വ്യാഴാഴ്ച ഇഡി...
1 April 2025 9:18 AM GMTമ്യാൻമറിൽ ഭൂകമ്പം വിതച്ചത് കനത്ത നാശനഷ്ടം: ഉപഗ്രഹ ചിത്രങ്ങൾ...
1 April 2025 8:04 AM GMTവരാനിരിക്കുന്നത് ഉഷ്ണതരംഗ ദിനങ്ങൾ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
1 April 2025 7:56 AM GMTതിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്നു കഞ്ചാവ് പിടികൂടി, ...
1 April 2025 7:53 AM GMT