Sub Lead

''സനാതന ഹിന്ദുത്വം ദലിതന്റെ കൈയ്യില്‍ ചൂല്‍ അടിച്ചേല്‍പ്പിച്ചു''- ശരണ്‍ കുമാര്‍ ലിംബാളെ

സനാതന ഹിന്ദുത്വം ദലിതന്റെ കൈയ്യില്‍ ചൂല്‍ അടിച്ചേല്‍പ്പിച്ചു- ശരണ്‍ കുമാര്‍ ലിംബാളെ
X

കോഴിക്കോട്: ആദിവാസികള്‍ക്കും ദലിതര്‍ക്കും വിലകല്പിക്കാന്‍ സനാതനഹിന്ദുത്വം ഒരിക്കലും തയ്യാറായിട്ടില്ലെന്ന് പ്രശസ്ത മഠാഠി എഴുത്തുകാരന്‍ ശരണ്‍ കുമാര്‍ ലിംബാളെ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ശരണ്‍ കുമാര്‍ ലിംബാളെയുടെ 'സനാതന്‍' നോവലിന്റെ പരിഭാഷാപതിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ചരിത്രം എന്നും ഉന്നതവര്‍ഗത്തിനൊപ്പമായിരുന്നു. ഉന്നതകുലജാതരോടും രാജാക്കന്മാരോടുമാണ് ചരിത്രം നീതിപുലര്‍ത്തിയത്. എന്നാല്‍, ദലിതരടക്കമുള്ള സാധാരണമനുഷ്യരോട് അതുണ്ടായില്ല. സനാതന ഹിന്ദുത്വം ദലിതന്റെ കൈയില്‍ അടിച്ചേല്‍പ്പിച്ചത് ചൂലായിരുന്നു''-അദ്ദേഹം പറഞ്ഞു. മറാത്ത പ്രദേശത്ത് ദലിതുകളും ആദിവാസികളും നേരിടുന്ന അക്രമങ്ങളെ കുറിച്ചുള്ള നോവലാണ് സനാതന്‍. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരിയും വിവര്‍ത്തകയുമായ സി കബനി ആദ്യപ്രതി ഏറ്റുവാങ്ങി. നോവല്‍ പരിഭാഷപ്പെടുത്തിയ ഡോ. എന്‍ എം സണ്ണി, പ്രോവിഡന്‍സ് കോളേജ് ഇംഗഌഷ് വിഭാഗം മേധാവി ഡോ. ശാന്തി വിജയന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it