Sub Lead

'ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി'; കേസ് അന്വേഷണത്തില്‍ ഇടപെട്ടെന്നും സഹോദരി

18 വര്‍ഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും സഹോദരി ആവശ്യപ്പെട്ടു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായും അവര്‍ വ്യക്തമാക്കി.

ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി; കേസ് അന്വേഷണത്തില്‍ ഇടപെട്ടെന്നും സഹോദരി
X

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഗുരുതര ആരോപണവുമായി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനാണെന്നും കേസ് അന്വേഷണത്തില്‍ വെള്ളാപ്പള്ളി ഇടപെട്ടെന്നും സഹോദരി ആരോപിച്ചു.

18 വര്‍ഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും സഹോദരി ആവശ്യപ്പെട്ടു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായും അവര്‍ വ്യക്തമാക്കി.കണിച്ചുകുളങ്ങര യുനിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ എസ്എന്‍ഡിപി ഓഫിസില്‍ തൂങ്ങിമരിച്ചതിന് പിന്നാലെയാണ് 18 വര്‍ഷം മുമ്പ് മരിച്ച സ്വാമി ശാശ്വതീകാനന്ദയുടെ മരണം വീണ്ടും

ചര്‍ച്ചയാകുന്നത്. രണ്ട് മരണങ്ങളിലും വെള്ളാപ്പള്ളി നടേശനെതിരേയാണ് ആരോപണങ്ങളുയരുന്നത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് മഹേശനെ ചോദ്യം ചെയ്തിരുന്നു. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും യൂനിയന്‍ നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും മരണത്തിന് മുമ്പ് മഹേശനെഴുതിയ കത്തില്‍ വ്യക്തമായിരുന്നു. നേരത്തെ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്നു മരിച്ച മഹേശന്‍.

Next Story

RELATED STORIES

Share it