Sub Lead

50 വയസ്സിനു മുകളിലുള്ള വിദേശികള്‍ക്കും ഉംറ നിര്‍വഹിക്കാം; പ്രായ പരിധി ഒഴിവാക്കി സൗദി

സഊദിക്ക് പുറത്ത് നിന്ന് ഉംറ നിര്‍വഹിക്കാന്‍ വരുന്ന തീര്‍ഥാടകര്‍ക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഹജ്ജ്, ഉംറ മന്ത്രാലയം ഒഴിവാക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

50 വയസ്സിനു മുകളിലുള്ള വിദേശികള്‍ക്കും ഉംറ നിര്‍വഹിക്കാം; പ്രായ പരിധി ഒഴിവാക്കി സൗദി
X

മക്ക: 50 വയസ്സിനു മുകളിലുള്ള വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് അനുമതി റദ്ദാക്കിയ തീരുമാനം പിന്‍വലിച്ച് സൗദി അറേബ്യ. സഊദിക്ക് പുറത്ത് നിന്ന് ഉംറ നിര്‍വഹിക്കാന്‍ വരുന്ന തീര്‍ഥാടകര്‍ക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഹജ്ജ്, ഉംറ മന്ത്രാലയം ഒഴിവാക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

നേരത്തെ, ഉംറ നിര്‍വഹിക്കാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനും പെര്‍മിറ്റ് നല്‍കുന്നതിനുമുള്ള പ്രായപരിധി 18നും 50നും ഇടയിലാക്കി നിശ്ചയിച്ചിരുന്നു.ഇതോടൊപ്പം, മക്ക ഹറമിലും റൗദയിലും പ്രാര്‍ത്ഥനയ്ക്കും പ്രവാചകന്റെ ഖബര്‍ സന്ദര്‍ശിക്കാനും മന്ത്രാലയം ഇതേ പ്രായപരിധി നിശ്ചയിച്ചിരുന്നു.

പുതിയ തീരുമാനപ്രകാരം 50ന് മുകളില്‍ പ്രായമായ വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സാധിക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ക്കും പ്രതിരോധ പ്രോട്ടോക്കോളുകള്‍ക്കും അനുസൃതമായായിരിക്കും അനുമതി നല്‍കുക.

അതേസമയം, 18 വയസ്സിന് താഴെയുള്ള വിദേശ തീര്‍ഥാടകരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കില്ല. എന്നാല്‍, സഊദിക്കകത്ത് നിന്നുള്ള 12 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് ഉംറയ്ക്കും ഇരു ഹറം പള്ളികളിലെ പ്രാര്‍ത്ഥനയ്ക്കും അനുമതി നല്‍കും. എന്നാല്‍, വാക്‌സിന്‍ എടുക്കണമെന്ന നിര്‍ബന്ധമുണ്ട്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഉംറക്കും മറ്റുമായി ഇഅതമര്‍ന, തവക്കല്‍ന ആപ്ലിക്കേഷനുകള്‍ വഴി ബുക്കിംഗ് സേവനം ആരംഭിച്ചിട്ടുണ്ട്.

ഡിസംബര്‍ 1 മുതല്‍ ഇന്ത്യക്കാര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കായി എത്താന്‍ സാധിക്കും. ഇരു ഹറം പള്ളികളുടെ മുഴുവന്‍ ശേഷിയും ഉപയോഗിക്കാനുള്ള രാജാവിന്റെ ഉത്തരവും യാത്രാ വിലക്ക് നീക്കിയതും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന വിദേശ ഉംറ തീര്‍ഥാടകരുടെ ഒഴുക്കിന് കാരണമാകും.

Next Story

RELATED STORIES

Share it