Sub Lead

തുര്‍ക്കി സ്‌കൂളുകള്‍ അടച്ച് പൂട്ടാനൊരുങ്ങി സൗദി

തബൂക്ക്, റിയാദ്, തായ്ഫ്, ജിദ്ദ പ്രവിശ്യകളിലെ സ്‌കൂളുകള്‍ക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായും ഉദ്യോഗസ്ഥര്‍ ദമ്മാമിലെയും അബ്ഹയിലെയും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തീരുമാനത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരെ അറിയിച്ചതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

തുര്‍ക്കി സ്‌കൂളുകള്‍ അടച്ച് പൂട്ടാനൊരുങ്ങി സൗദി
X

റിയാദ്: നടപ്പു അധ്യയന വര്‍ഷാവസാനത്തോടെ ദേശീയ വിദ്യാഭ്യാസ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന എട്ട് തുര്‍ക്കി സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി അനദോലു റിപ്പോര്‍ട്ട് ചെയ്തു. തബൂക്ക്, റിയാദ്, തായ്ഫ്, ജിദ്ദ പ്രവിശ്യകളിലെ സ്‌കൂളുകള്‍ക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായും ഉദ്യോഗസ്ഥര്‍ ദമ്മാമിലെയും അബ്ഹയിലെയും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തീരുമാനത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരെ അറിയിച്ചതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

'ഈ അധ്യയന വര്‍ഷാവസാനത്തോടെ ടര്‍ക്കിഷ് സ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുന്നത് സുഗമമാക്കും. തീരുമാനത്തെക്കുറിച്ച് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ മാതാപിതാക്കളെ അറിയിക്കണം'- മന്ത്രാലയം അറിയിച്ചു.

2019 ആഗസ്തില്‍ മന്ത്രാലയം അറേബ്യന്‍ ഉപദ്വീപിലെ ഉസ്മാനിയ സാമ്രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുകയും അതിനെ അധിനിവേശം എന്നു പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

2018 ഒക്ടോബറില്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് വിമത സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സൗദി തുര്‍ക്കി ബന്ധത്തില്‍ വിള്ളല്‍ വീണത്. കൊലപാതകം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മൗനാനുവാദത്തോടെയാണെന്ന് ആരോപണമുണ്ട്.

പിന്നാലെ, സൗദിയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ ഉപരോധം തീര്‍ത്തപ്പോള്‍ തുര്‍ക്കി ദോഹക്കൊപ്പം നിലകൊണ്ടത് ബന്ധം ആങ്കറയും റിയാദും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു.

Next Story

RELATED STORIES

Share it