- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി അറേബ്യ ഉടന്‍ ഖത്തറിലെ എംബസി വീണ്ടും തുറക്കും
റിയാദ്: ഖത്തറുമായുള്ള ഉപരോധം നീക്കിയതിനു പിന്നാലെ സൗദി അറേബ്യ ഉടന്‍ ദോഹയിലെ തങ്ങളുടെ എംബസി തുറക്കുമെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ആഴ്ച ഉണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് നാല് അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. 'ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ദോഹയില്‍ ഞങ്ങളുടെ എംബസി വീണ്ടും തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖത്തറുമായുള്ള മുഴുവന്‍ നയതന്ത്ര ബന്ധവും സൗദി അറേബ്യ പുന സ്ഥാപിക്കുമെന്ന് ഉന്നത നയതന്ത്രജ്ഞന് പറഞ്ഞു.
ഇറാന് ബന്ധം ആരോപിച്ച് സൗദി അറേബ്യയും സഖ്യകക്ഷികളായ യുനൈറ്റഡ് അറബ് എമിറേറ്റ്സ്(യുഎഇ), ബഹ്റയ്ന്, ഈജിപ്ത് എന്നിവ 2017 ജൂണിലാണ് ഖത്തറുമായുള്ള നയതന്ത്ര, വ്യാപാര, യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയത്. ദോഹ ആസ്ഥാനമായുള്ള അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് അടച്ചുപൂട്ടല്‍ ഉള്‍പ്പെടെ ഉപരോധം അവസാനിപ്പിക്കാന്‍ 13 ആവശ്യങ്ങളുടെ പട്ടികയാണ് രാജ്യങ്ങളുടെ ആവശ്യം. ഉപരോധം തങ്ങളുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നായിരുന്നു ഖത്തറിന്റെ വാദം.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) അംഗങ്ങളില്‍ മൂന്ന് അംഗരാഷ്ട്രങ്ങളായ സൗദി അറേബ്യ, യുഎഇ, ബഹ്റയ്ന് എന്നിവര്‍ ഈ മാസം ആദ്യം സൗദിയിലെ അല്‍ഉലയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ഖത്തറിനെതിരായ നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കുവൈത്തും തീരുമാനത്തിനൊപ്പം നിന്നു. രാജ്യങ്ങള്‍ പരസ്പരം തങ്ങളുടെ വ്യോമാതിര്‍ത്തി തുറക്കുകയും ചില വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തു.
Saudi Arabia to reopen Qatar embassy in coming days
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT