Sub Lead

പ്രശസ്ത ഖുര്‍ആന്‍ ഖാരിഅ് ഷെയ്ഖ് അബ്ദുല്ല ബസ്ഫര്‍ സൗദിയില്‍ അറസ്റ്റില്‍

മനുഷ്യാവകാശ സംഘടനയായ പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യന്‍സ് ആണ് ഷെയ്ഖ് അബ്ദുല്ല ബസ്ഫറിനെ സൗദി അധികൃതര്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ അറസ്റ്റ് ചെയ്തതായി ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രശസ്ത ഖുര്‍ആന്‍ ഖാരിഅ് ഷെയ്ഖ് അബ്ദുല്ല ബസ്ഫര്‍ സൗദിയില്‍ അറസ്റ്റില്‍
X

റിയാദ്: ലോക പ്രശസ്ത ഖുര്‍ആന്‍ ഖാരിഅ് (നിയമപ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യുന്നയാള്‍) ഷെയ്ഖ് അബ്ദുല്ല ബസ്ഫര്‍ സൗദിയില്‍ അറസ്റ്റില്‍. മനുഷ്യാവകാശ സംഘടനയായ പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യന്‍സ് ആണ് ഷെയ്ഖ് അബ്ദുല്ല ബസ്ഫറിനെ സൗദി അധികൃതര്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ അറസ്റ്റ് ചെയ്തതായി ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, എപ്പോള്‍? എവിടെ വെച്ച്, എന്തിന്? തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ സംഘടന തയ്യാറായില്ല.

'2020 ഓഗസ്റ്റ് മുതല്‍ ഷെയ്ഖ് ഡോ. അബ്ദുല്ല ബസ്ഫറിനെ കസ്റ്റഡിയി ല്‍സൂക്ഷിച്ചതായി തങ്ങള്‍ സ്ഥിരീകരിക്കുന്നുവെന്ന് പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യന്‍സ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയിലെ ശരീഅ, ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറാണ് ബസ്ഫര്‍. വേള്‍ഡ് ബുക്ക് ആന്റ് സുന്നത്ത് ഓര്‍ഗനൈസേഷന്റെ മുന്‍ സെക്രട്ടറി ജനറല്‍ കൂടിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സൗദി ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ റിയാദിലെ അല്‍ഇമാം സര്‍വകലാശാലയിലെ പ്രഫസറും ശരീഅത്ത് ഫാക്കല്‍റ്റിയുടെ മുന്‍ ഡീനുമായ ഷെയ്ഖ് സൗദ് അല്‍ ഫൂനൈസനെയും ഭരണകൂടം തുറങ്കിലടച്ചിരുന്നു.

Next Story

RELATED STORIES

Share it