- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യ-സൗദി വിമാന സര്‍വീസ് നിര്‍ത്തിയെന്ന പ്രചാരണം തെറ്റെന്ന് ജിഎസിഎ
സൗദിയില്‍നിന്ന് ഇന്നും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേഡ്, വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തി. അടുത്ത ദിവസങ്ങളിലും ഇന്ത്യയിലേക്ക് വിവിധ ട്രാവല്‍ ഏജന്‍സികള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജിദ്ദ: ഇന്ത്യയിലേക്ക് സൗദിയില്‍നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസ് നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ). ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് ഇതേവരെ ഒരു തരത്തിലുള്ള നിര്‍ദേശവും പുറത്തിറക്കിയിട്ടില്ലെന്ന് സൗദി ജിഎസിഎയെ ഉദ്ധരിച്ച് സൗദി ദിനപത്രം 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലേക്കുള്ള വന്ദേഭാരത് സര്‍വീസുകളും പുതിയ ഇളവുകളുടെ ഭാഗമായി ഇന്ത്യയില്‍നിന്ന് തുടങ്ങുന്ന പ്രത്യേക സര്‍വീസുകള്‍ക്കും വിലക്കുണ്ട് എന്ന നിലക്കായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
അതേസമയം, സൗദിയില്‍നിന്ന് ഇന്നും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേഡ്, വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തി. അടുത്ത ദിവസങ്ങളിലും ഇന്ത്യയിലേക്ക് വിവിധ ട്രാവല്‍ ഏജന്‍സികള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവക്കുള്ള ടിക്കറ്റുകളും വിതരണം ചെയ്തു. എന്നാല്‍ ഇന്ന് ഒന്നോ രണ്ടോ സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ സര്‍വീസ് കാന്‍സല്‍ ചെയ്തിരുന്നു. വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് റദ്ദാക്കാന്‍ കാരണമായതെന്ന് അറിയുന്നത്. ഇന്ത്യയിലേക്ക് സര്‍വീസ് നിര്‍ത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സംബന്ധിച്ച കൃത്യതക്ക് വേണ്ടി വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വിവിധ എയര്‍ലൈനുകളും ജിഎസിഎയുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിരിക്കുകയാണ്. സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാനക്കമ്പനികളും ഇന്ത്യയിലേക്കുള്ള സര്‍വീസ് മാന്വലില്‍ ഇത് വരെ ഒരു മാറ്റവും വരുത്തിയിട്ടില്ല.
ഇന്ത്യയിലേക്ക് സൗദിയില്‍നിന്ന് വന്ദേഭാരത് സര്‍വീസുകളുമാണ് നിലവിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമുള്ള സര്‍വീസുകളാണിത്. ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് സര്‍വീസ് നടത്താന്‍ ചില വിമാനകമ്പനികള്‍ സൗദി ജി.എ.സി.എയുമായി അനുമതി തേടിയിരുന്നു. ഇത് സംബന്ധിച്ച് ജിഎസിഎ ഇപ്പോഴും കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.
RELATED STORIES
മുടിവെട്ടാന് പറഞ്ഞ പറഞ്ഞ പ്രിന്സിപ്പലിനെ വിദ്യാര്ഥികള്...
10 July 2025 12:23 PM GMT'സഖാവ് വി എസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങളും പ്രതീക്ഷയില്';...
10 July 2025 11:23 AM GMTകീം പരീക്ഷാഫലം; സര്ക്കാരിന്റെ അപ്പീല് കോടതി തള്ളി
10 July 2025 11:00 AM GMTപ്രമേഹരോഗിയായ മകള്ക്ക് ഇന്സുലിന് വാങ്ങാന് പണമില്ല, വികാരാധീനനായി...
10 July 2025 10:36 AM GMTബീഹാര് വോട്ടര് പട്ടിക പരിഷ്കരണം; ആധാര്, വോട്ടര് ഐഡി തുടങ്ങിയവ...
10 July 2025 10:19 AM GMTസ്കൂളില് ആര്ത്തവ പരിശോധനയ്ക്കായി വിദ്യാര്ഥിനികളെ നഗ്നരാക്കിയ...
10 July 2025 9:56 AM GMT