- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തറാവീഹ്-പെരുന്നാള്‍ നമസ്‌കാരങ്ങള്‍ വീടുകളില്‍ നിര്‍വഹിക്കാമെന്ന് സൗദി ഗ്രാന്റ് മുഫ്തി

റിയാദ്: കൊവിഡ് 19 പ്രതിസന്ധി തുടരുകയാണെങ്കില്‍ തറാവീഹ്-പെരുന്നാള്‍ നമസ്‌കാരങ്ങള്‍ വീടുകളില്‍ നിര്‍വഹിക്കാമെന്ന് സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ലാ അല്‍ശൈഖ് വ്യക്തമാക്കി. പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം ഖുതുബ നിര്‍വഹിക്കേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളില്‍ തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ചിലരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ നിര്‍വഹിക്കാന്‍ കഴിയില്ലെങ്കിലും മാസപ്പിറവി കണ്ടാല്‍ ഫിത്വര്‍ സകാത്ത് നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇത്തവണ തറാവീഹ് നമസ്‌കാരങ്ങള്‍ പള്ളിയില്‍ ഉണ്ടാവില്ലെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനാല്‍ പള്ളികളില്‍ തറാവീഹ്-പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ വീട്ടില്‍ തന്നെ പ്രാര്‍ത്ഥന നടത്താം. വിശുദ്ധ റമദാന്‍ മാസം അടുത്തയാഴ്ച ആരംഭിക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് പകുതിയോടെ സൗദി അറേബ്യ പള്ളികളിലെ അഞ്ചുനേരത്തെ ജമാഅത്ത് നമസ്‌കാരങ്ങളും വെള്ളിയാഴ്ചത്തെ ജുമുഅയും നിര്‍ത്തലാക്കിയിരുന്നു.
RELATED STORIES
ലക്ഷദ്വീപിലെ ഭാഷാ പരിഷ്കരണ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
5 Jun 2025 3:58 PM GMTഗസയില്‍ ക്രിമിനലുകള്‍ക്ക് ഇസ്രായേല്‍ ആയുധം നല്കുന്നു: ഇസ്രായേല്‍...
5 Jun 2025 3:48 PM GMTബലിപെരുന്നാള്‍: നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
5 Jun 2025 3:14 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
5 Jun 2025 3:06 PM GMTപ്രഫഷണല്‍ കോളജുകള്‍ക്ക് നാളെ അവധി
5 Jun 2025 2:59 PM GMTമുന്‍സിപ്പാലിറ്റി വാട്ടര്‍ ടാങ്കില്‍ ചാടി ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ...
5 Jun 2025 2:52 PM GMT