Sub Lead

ഉംറ വിസക്കാര്‍ ഏപ്രില്‍ 29നകം സൗദിയില്‍ നിന്നും മടങ്ങണം; ലംഘനത്തിന് ഒരു ലക്ഷം മുതല്‍ പിഴ

ഉംറ വിസക്കാര്‍ ഏപ്രില്‍ 29നകം സൗദിയില്‍ നിന്നും മടങ്ങണം; ലംഘനത്തിന് ഒരു ലക്ഷം മുതല്‍ പിഴ
X

ജിദ്ദ: തീര്‍ത്ഥാടന വിസയിലെത്തി രാജ്യത്ത് കഴിയുന്നവര്‍ അവിടെ നിന്ന് നിര്‍ബന്ധമായും തിരിച്ചു പോകേണ്ട അവസാന തിയതി സൗദി അറേബ്യ പ്രഖ്യാപിച്ചു. ഏപ്രില്‍ 29 ആണ് ഇതിനായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. ഈ തീയതിക്ക് ശേഷം തീര്‍ത്ഥാടകര്‍ സൗദിയില്‍ തങ്ങുന്നത് നിയമ ലംഘനം ആയി കണക്കാക്കുമെന്നും അത്തരക്കാര്‍ നിയമ നടപടികള്‍ക്ക് വിധേയരായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച പിഴ ഒരു ലക്ഷം റിയാല്‍ വരെയാകുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീര്‍ത്ഥാടകരെ കുറിച്ചുള്ള വിവരങ്ങള്‍ ഹജ്ജ്, ഉംറ സേവന കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യണം. ജൂണ്‍ ആദ്യ പകുതിയില്‍ നടക്കുന്ന ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായാണ് നിലവിലുള്ള തീര്‍ത്ഥാടകരോട് രാജ്യത്ത് നിന്ന് മടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ഏപ്രില്‍ 13 ആണ് നടപ്പ് വര്‍ഷം ഇഷ്യൂ ചെയ്ത ഉംറ വിസയില്‍ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തിയ്യതിയെന്നും സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it