Sub Lead

സൗദിയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം വരുന്നു

സൗദിയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം വരുന്നു
X

റിയാദ്: സൗദി അറേബ്യയിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശി വല്‍കരണം വരുന്നു. താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണമാണ് സൗദി ലക്ഷ്യമിടുന്നത്.

നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനമുണ്ടാകും.

ഉന്നത ഇടത്തരം തസ്തികകളില്‍ ഇതിനോടകം തന്നെ സ്വദേശിവത്കരണം നടപ്പാക്കി വരികയാണ്. അക്കൗണ്ടിംഗ്, എന്‍ജിനിയറിംഗ്, ഫാര്‍മസി, ഡെന്റല്‍, ഐടി തുടങ്ങിയ മേഖലകളിലെ സുപ്പര്‍വൈസിംഗ്, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ ജോലികളിലെ ഉയര്‍ന്ന തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലായിരുന്നു. മന്ത്രാലയത്തിന്റെ സ്വദേശിവല്‍ക്കരണ പദ്ധതി വഴി രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it