- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുകവലിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: പുകവലിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി സുപ്രിംകോടതി തള്ളി. പ്രായപരിധി 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്തണമെന്നും സിഗരറ്റ് പായ്ക്കറ്റ് പൊട്ടിച്ച് വില്‍ക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. പുകവലി നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ട് അഭിഭാഷകരായ ശുഭം അവസ്തി, സപ്ത ഋഷി മിശ്ര എന്നിവരാണ് പൊതുതാല്പര്യ ഹരജി നല്‍കിയത്.
എന്നാല്‍, പബ്ലിസിറ്റി വേണമെങ്കില്‍, ഒരു നല്ല കേസ് വാദിക്കൂ, പരസ്യതാല്പ്പര്യ ഹരജികള്‍ ഫയല്‍ ചെയ്യരുത്' എന്ന് പറഞ്ഞാണ് ഹരജി തള്ളിയത്. ജസ്റ്റിസുമാരായ എസ് കെ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് സമീപം പൊട്ടിച്ച സിഗരറ്റ് വില്പന നിരോധിക്കണം എന്ന ആവശ്യത്തിന് പുറമേ, പൊതു ഇടങ്ങളില്‍ നിന്ന് പുകവലി മേഖലകള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
ട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMTഅമിതവണ്ണം അലട്ടുന്നവർ അറിയാൻ ...
12 Feb 2025 7:59 AM GMTഅസംബന്ധം, അജ്ഞത; ട്രംപിന് അതേ നാണയത്തില്‍ മറുപടി നല്കി ഹമാസ്
12 Feb 2025 7:55 AM GMT