- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തര്‍പ്രദേശ് മദ്‌റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ ഹരജികളില്‍ വിധി ഇന്ന്
ഉത്തര്‍പ്രദേശിലെ മദ്‌റസകളുടെ പ്രവര്‍ത്തനവും ഗുണനിലവാരവും ഉറപ്പുവരുത്താനാണ് 2004ല്‍ മുലായം സര്‍ക്കാര്‍ മദ്‌റസാ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നത്.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന മദ്‌റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് വിധി പറയുക.
ഉത്തര്‍പ്രദേശിലെ മദ്‌റസകളുടെ പ്രവര്‍ത്തനവും ഗുണനിലവാരവും ഉറപ്പുവരുത്താനാണ് 2004ല്‍ മുലായം സര്‍ക്കാര്‍ മദ്‌റസാ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നത്. മദ്‌റസകളുടെ പ്രവര്‍ത്തനവും നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനൊപ്പം നിയമപരമായ പരിരക്ഷയും നല്‍കുന്നതായിരുന്നു നിയമം. മദ്‌റസകളില്‍ അറബിക്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും ഇസ്‌ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് 2024 ഏപ്രില്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചത്. മതവിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് മതനിരപേക്ഷതക്ക് എതിരാണെന്നായിരുന്നു കണ്ടെത്തല്‍. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ അപ്പീലുകള്‍ എത്തിയത്. നേരത്തെ അപ്പീലുകള്‍ പരിഗണിച്ച സുപ്രിംകോടതി, ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരുന്നു. പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപഠനം പാടില്ലെന്നാണ് ഭരണഘടനയുടെ 28(1) പരിഛേദം പറയുന്നതെന്ന് അപ്പീല്‍ വാദികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്താഗി ചൂണ്ടിക്കാട്ടി. എന്നാല്‍, ഏതെങ്കിലും ട്രസ്‌റ്റോ സ്ഥാപനങ്ങളോ തുടങ്ങിയ, സര്‍ക്കാര്‍ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മതപഠനം നടത്താന്‍ അവകാശമുണ്ടെന്നാണ് 28(2) പരിഛേദം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTഇത് സിന്‍വാര്‍ സ്റ്റൈല്‍; ഗോള്‍ നേട്ടം ആഘോഷിച്ച് ഫലസ്തീനി ഫുട്ബോള്‍...
5 Nov 2024 5:23 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMT