Sub Lead

ഇഡി, സിബിഐ ദുരുപയോഗം ആരോപിച്ചുള്ള ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി; പ്രതിപക്ഷത്തിന് തിരിച്ചടി

ഇഡി, സിബിഐ ദുരുപയോഗം ആരോപിച്ചുള്ള ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി; പ്രതിപക്ഷത്തിന് തിരിച്ചടി
X

ന്യൂഡല്‍ഹി: ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹരജി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്. കോടതി നിലപാട് വ്യക്തമാക്കിയതോടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. 'ആര്‍ക്കെങ്കിലും വ്യക്തിപരമായ പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാനും കേസ് പരിഗണിക്കാനും തയ്യാറാണ്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടി പൊതുവായ മാനദണ്ഡം ഉണ്ടാക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്ത് രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിരക്ഷയൊന്നും ഇല്ല. സാധാരണ പൗരനുള്ള അധികാരങ്ങള്‍ മാത്രമേ രാഷ്ട്രീയ നേതാക്കള്‍ക്കും ഉള്ളൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സിബിഐ, ഇഡി തുടങ്ങിയവ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയാണെന്നും എതിര്‍ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു പ്രതിപക്ഷ കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പ്രതിപക്ഷ ശബ്ദങ്ങള്‍ക്കുള്ള ഇടം ഇല്ലാതാവുന്നുവെങ്കില്‍ അതിന്റെ പരിഹാരം കാണേണ്ടത് രാഷ്ട്രീയ ഇടത്തില്‍ തന്നെയാണെന്നും കോടതിയില്‍ കൂടിയല്ലെന്നും

സുപ്രിം കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, ബിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, എന്‍സിപി, ശിവസേന(ഉദ്ദവ് താക്കറെ വിഭാഗം), ജെഎംഎം, ജെഡി(യു), സിപിഎം, സിപിഐ, സമാജ് വാദി പാര്‍ട്ടി, ജെ ആന്റ് കെ നാഷണല്‍ എന്നിവരാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Next Story

RELATED STORIES

Share it