- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനു പിന്നില്‍ ഇടനിലക്കാരുടെ വന്‍ സംഘം
പല സ്ഥലങ്ങളില്‍ നിന്നു ശേഖരിക്കുന്ന പട്ടികജാതിക്കാരുടെ വിലാസവും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നത്. ആനുകൂല്യം വാങ്ങിനല്‍കാമെന്ന പേരില്‍ അപേക്ഷ വാങ്ങി സബ്സിഡി തട്ടിയെടുത്ത് തുച്ഛമായ തുകകള്‍ നല്‍കി ഒതുക്കുന്നതും പതിവാണ്.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടനിലക്കാരുടെ വന്‍ സംഘം. ദരിദ്രരായ ദലിത് വിഭാഗക്കാരിൽ നിന്ന് അപേക്ഷകള്‍ വാങ്ങുന്നതു മുതല്‍ ബാങ്കുകളില്‍ നിന്ന് ചെക്കുകള്‍ സ്വന്തം പേരില്‍ മാറിയെടുക്കുന്നതു വരെ ഇവരാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതു തുടരുകയാണ്. പേരിനുമാത്രമുണ്ടാക്കിയ ചില സ്ഥാപനങ്ങളിലേക്കാണ് സബ്സിഡി തുക മുഴുവന്‍ മാറിയെടുത്തിരിക്കുന്നത്.
പല സ്ഥലങ്ങളില്‍ നിന്നു ശേഖരിക്കുന്ന പട്ടികജാതിക്കാരുടെ വിലാസവും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നത്. ആനുകൂല്യം വാങ്ങിനല്‍കാമെന്ന പേരില്‍ അപേക്ഷ വാങ്ങി സബ്സിഡി തട്ടിയെടുത്ത് തുച്ഛമായ തുകകള്‍ നല്‍കി ഒതുക്കുന്നതും പതിവാണ്. 1.26 കോടി രൂപയുടെ സബ്സിഡി തട്ടിപ്പ് കണ്ടെത്തിയതില്‍ കൂടുതല്‍ തുകകളും പോയിരിക്കുന്നത് തിരുവല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഇടനില സംഘത്തിനാണ്.
ഭൂരിഭാഗം സംഘങ്ങള്‍ക്കും ലഭിച്ച തുക ഒരേ സ്ഥാപനത്തിലെ ബില്ലുപയോഗിച്ചാണ് മാറിയെടുത്തിരിക്കുന്നത്. വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷ നല്‍കിയപ്പോള്‍ 4500 രൂപയോളം കൈക്കൂലി വാങ്ങിയെന്ന് മേയര്‍ക്കു പരാതി ലഭിച്ചതും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട പൂന്തുറ സ്വദേശിനിക്കെതിരേയാണ്.
കോര്‍പറേഷനില്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയവരല്ല തുടരന്വേഷണങ്ങള്‍ക്കെത്തുന്നത്, ചില സ്ഥിരം ഇടനിലക്കാരാണ്. സ്വയംതൊഴില്‍ സംഘങ്ങള്‍ക്ക് വായ്പയും അകൗണ്ടും തേടി സഹകരണ ബാങ്കുകളിലെത്തുന്നതും ഇതേ ഇടനിലക്കാര്‍ തന്നെ. പക്ഷേ, ഇവിടെ നല്‍കുന്ന ഗുണഭോക്താക്കളുടെ പേരുകള്‍ വ്യത്യസ്തമായിരിക്കും. ഒരു സ്വയംതൊഴില്‍ സംഘത്തിലെ രണ്ടുപേരുടെ പേരില്‍ അകൗണ്ടെടുത്ത് പണം ഇടനിലക്കാര്‍ നടത്തുന്ന സ്വകാര്യ സ്ഥാപനത്തിന്റെ അകൗണ്ടിലേക്കു മാറിയെടുക്കും.
എന്നാല്‍, കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മുതലെടുത്ത് വ്യജരേഖകള്‍ വ്യാപകമായുണ്ടാക്കി വന്‍ തട്ടിപ്പു നടത്തുകയായിരുന്നു. പലയിടത്തു നിന്നു കിട്ടുന്ന രേഖകളിലും വിലാസത്തിലുമെല്ലാം സബ്സിഡി തട്ടിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇപ്പോഴും ഇതു തുടരാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.
പട്ടികജാതി വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പ സബ്സിഡി പദ്ധതിയില്‍ പണം തട്ടാനുള്ള ശ്രമത്തിന് വട്ടിയൂര്‍ക്കാവ് സര്‍വീസ് സഹകരണ ബാങ്കിലാണ് പിടിവീണത്. 2021-2022 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 12 സന്നദ്ധ സംഘങ്ങള്‍ക്ക് വട്ടിയൂര്‍ക്കാവ് ബാങ്കിലേക്ക് 36 ലക്ഷം രൂപ സബ്സിഡിയായി നല്‍കി. ഇതില്‍ രണ്ടു സംഘങ്ങള്‍ക്കു മാത്രമാണ് ബാങ്ക് വായ്പ അനുവദിച്ചിരുന്നത്.
ബാങ്ക് സെക്രട്ടറി കോര്‍പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് 12 സംഘങ്ങളും ബാങ്കില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നറിഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോര്‍പറേഷനില്‍ നല്‍കിയ ബാങ്കിന്റെ 10 സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതായി സെക്രട്ടറി പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചു പരിശോധിക്കണമെന്നാവശ്യപ്പെട്ട് വ്യവസായവകുപ്പിനു കോർപറേഷൻ പരാതി നല്‍കിയിട്ടുണ്ട്. വ്യവസായ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ 10 സ്വയംതൊഴില്‍ സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി. തുടര്‍ന്ന് ഈ പണം തിരിച്ച് കോര്‍പറേഷനിലേക്ക് അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
RELATED STORIES
വിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMTകഷായത്തില്‍ വിഷം കലക്കി കൊലപാതകം: കേസിലെ വിധി നാളെ
16 Jan 2025 3:20 PM GMTഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട നാലു പേരും മരിച്ചു
16 Jan 2025 3:10 PM GMTബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘവും...
16 Jan 2025 2:56 PM GMTഎറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു
16 Jan 2025 2:17 PM GMTതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് ജസ്റ്റിന്...
16 Jan 2025 2:01 PM GMT