Sub Lead

രാഷ്ട്രപതിക്കെതിരായ കേരളത്തിന്റെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

രാഷ്ട്രപതിക്കെതിരായ കേരളത്തിന്റെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
X

ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാരിന്റെ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് കേരളത്തിന്റെ വാദം. അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ബില്ലുകള്‍ പിടിച്ചുവച്ച ഗവര്‍ണര്‍ക്കെതിരെ നേരത്തെ സുപ്രിംകോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. തുടര്‍ന്ന് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധിയും നിശ്ചയിച്ചു. ഈ വിധി ബിജെപിയില്‍ നിന്നും വലിയ എതിര്‍പ്പാണ് വിളിച്ചുവരുത്തിയത്.

Next Story

RELATED STORIES

Share it