Sub Lead

ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍; ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റി

മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമേയുള്ളൂ. ശര്‍ക്കരയുടെ തൂക്കത്തില്‍ 50 ഗ്രാം മുതല്‍ 100 ഗ്രാം വരെ കുറവുണ്ട്.

ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍;  ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റി
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച പറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി. ഓപ്പറേഷന്‍ കിറ്റ് ക്ലീനില്‍ എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.

വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങള്‍ അടങ്ങിയ 500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ചു സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. 13 നാണ് വിതരണം തുടങ്ങിയത്. എന്നാല്‍ 500 രൂപയ്ക്കുള്ള വസ്തുക്കള്‍ കിറ്റില്‍ ഇല്ലെന്ന് വ്യാപകമായി പരാതിയുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. മാവേലി സ്‌റ്റോറുകളിലും റേഷന്‍ കടകളിലും 58 പാക്കിങ് സെന്ററുകളിലുമാണ് ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് നടത്തിയത്. പരാതികള്‍ എല്ലാം ശരിവയ്ക്കുന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍.

മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമേയുള്ളൂ. ശര്‍ക്കരയുടെ തൂക്കത്തില്‍ 50 ഗ്രാം മുതല്‍ 100 ഗ്രാം വരെ കുറവുണ്ട്. ചില പാക്കിങ് സെന്ററുകളിലെ കിറ്റുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളും ഇല്ല. ഉത്പാദന തീയതിയോ പാക്കിങ് തീയതിയോ രേഖപ്പെടുത്തിയിട്ടില്ല.

ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ വിതരണം ചെയ്യുന്നത് ഉടന്‍ നിര്‍ത്തിവയ്ക്കും . ക്രമക്കേട് കണ്ടെത്തിയ ഇടങ്ങളില്‍ തുടര്‍അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിജിലസിന്റെ അറിയിപ്പ്.

Next Story

RELATED STORIES

Share it