- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്കൂള് വിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്സംഗം ചെയ്തു; രണ്ടു പേര് അറസ്റ്റില്
വെള്ളിയാഴ്ച രാവിലെ 8.15ന് ബണ്ട്വാള് ടൗണിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള സ്കൂളിലേക്ക് പോകുമ്പോഴാണ് പ്രതികള് കാറില് വന്നതെന്ന് പെണ്കുട്ടി പറഞ്ഞു.
ബംഗളൂരു: ദക്ഷിണകര്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില് 16കാരിയായ സ്കൂള് വിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില് രണ്ട് പേരെ കര്ണാടക പോലിസ് അറസ്റ്റ് ചെയ്തു. പെണ്കുട്ടി പോലിസില് പരാതി നല്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ 8.15ന് ബണ്ട്വാള് ടൗണിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള സ്കൂളിലേക്ക് പോകുമ്പോഴാണ് പ്രതികള് കാറില് വന്നതെന്ന് പെണ്കുട്ടി പറഞ്ഞു.
പ്രതികളില് ഒരാള് കാറില് നിന്നിറങ്ങി അയാള് അവളുടെ സുഹൃത്താണെന്ന് പറഞ്ഞു. എന്നാല് അറിയില്ലെന്ന് പെണ്കുട്ടി പറഞ്ഞപ്പോള് സാമൂഹിക മാധ്യമങ്ങളിലൂടെ അവര്ക്ക് പരസ്പരം അറിയാമെന്ന് അയാള് വ്യക്തമാക്കി. ഇതിനിടെ, അയാള് നല്കിയ ചോക്കലേറ്റ് വാങ്ങി ബാഗില് ഇട്ടതിനു പിന്നാലെ താന് ബോധരഹിതയായി വീണെന്നും പെണ്കുട്ടി പോലിസിനോട് പറഞ്ഞു.
ഉണര്ന്നപ്പോള് അവള് ഒരു കിടക്കയില് ആയിരുന്നു, പ്രതികള് അവളെ മാറിമാറി ബലാത്സംഗം ചെയ്തു. ഇതിനിടെ വീണ്ടും ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്തപ്പോള്, പെണ്കുട്ടി കാറില് ആയിരുന്നു. തുടര്ന്ന് പ്രതി അവളെ ബണ്ട്വാള് ടൗണിനടുത്ത് ഉപേക്ഷിച്ചു. തുടര്ന്ന് പെണ്കുട്ടി വീട്ടിലെത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പോക്സോ നിയമപ്രകാരം പോലിസ് കേസ് രജിസ്റ്റര് ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവര്ക്കായി തിരച്ചില് ആരംഭിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്കുട്ടി സര്ക്കാര് ആശുപത്രിയില് ചികിത്സ തേടി.
സംസ്ഥാന വനിതാ കമ്മീഷന് പ്രസിഡന്റ് പ്രമീള നായിഡു ദക്ഷിണ കന്നഡ പോലിസ് സൂപ്രണ്ടുമായി ബന്ധപ്പെടുകയും വിശദാംശങ്ങള് തേടുകയും ചെയ്തു. പ്രതികള്ക്കെതിരെ നടപടിയെടുക്കാനും ഇരയ്ക്കും കുടുംബത്തിനും സുരക്ഷ നല്കാനും നായിഡു പോലിസിനോട് ആവശ്യപ്പെട്ടു.
പെണ്കുട്ടിയെ സഹായിക്കാന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിനും അവര് നിര്ദേശം നല്കിയിട്ടുണ്ട്. മറ്റ് പ്രതികളെക്കുറിച്ച് സൂചനകള് ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടന് അറസ്റ്റ് ചെയ്യുമെന്നും ദക്ഷിണ കന്നഡ എസ്പി അറിയിച്ചു.
RELATED STORIES
നഴ്സിങ് വിദ്യാര്ഥിയുടെ മരണം; മൂന്ന് സഹപാഠികള് അറസ്റ്റില്
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT