Sub Lead

താനൂര്‍ പോലിസ് പക്ഷപാതപരമായി പെരുമാറുന്നു: എസ് ഡിപിഐ

താനൂര്‍ പോലിസ് പക്ഷപാതപരമായി പെരുമാറുന്നു:   എസ് ഡിപിഐ
X

താനൂര്‍: താനൂര്‍ ബോട്ട് ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം എസ്ഡിപിഐ താനൂരില്‍ നടത്തിയ പ്രതിഷേധത്തിനെതിരെയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരിലും കേസെടുത്ത താനൂര്‍ പോലിസ് നടപടി പക്ഷപാതപരവും നീതിക്ക് നിരക്കാത്തതുമാണെന്ന് എസ്ഡിപിഐ താനൂര്‍ മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പോലിസ് അനുമതിയോടെ വളരെ സമാധാനപരമായി പ്രതിഷേധ പ്രകടനവും സംഗമവും നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത താനൂര്‍ സി ഐ അന്നേദിവസം അതേസമയം തന്നെ താനൂര്‍ ജങ്ഷനില്‍ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ജില്ലാ നേതാവിനും മന്ത്രിമാര്‍ക്കും കാവല്‍ നില്‍ക്കുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം 22 പേരെ മുക്കിക്കൊന്നവര്‍ക്കെതിരേയും അതിന് കൂട്ടുനിന്നവര്‍ക്കെതിരേയും നടപടിയെടുക്കാത്ത താനൂര്‍ പോലിസ് അതിനെതിരെ പ്രതിഷേധിക്കുന്ന പൊതുപ്രവര്‍ത്തരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതും കേസെടുക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി. താനൂര്‍ പോലിസ് നീതിമാന്മാരാണെങ്കില്‍ ദുരന്തത്തിന് ഉത്തരവാദിയായവര്‍ എത്ര ഉന്നതന്മാരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it