Sub Lead

ജനാധിപത്യത്തെയും മതേതരത്വത്തെയും ഫാഷിസം ദുര്‍ബലപ്പെടുത്തി: പി അബ്ദുല്‍ മജീദ് ഫൈസി

ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബ്രാഞ്ച്തലത്തില്‍ ജാഗ്രതാ സംഗമങ്ങളും നടത്തി

ജനാധിപത്യത്തെയും മതേതരത്വത്തെയും ഫാഷിസം ദുര്‍ബലപ്പെടുത്തി: പി അബ്ദുല്‍ മജീദ് ഫൈസി
X

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ 73 വഷങ്ങള്‍ പിന്നിടുമ്പോള്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും ഫാഷിസം ദുര്‍ബലപ്പെടുത്തിയെന്നും സകല സൗകുമാര്യവും നശിച്ച് അവ മരണക്കിടക്കയിലേക്ക് അടുക്കുകയാണെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. 'മതേതര ഇന്ത്യ'യെ കുഴിച്ചുമൂടാന്‍ കുഴിവെട്ടി കാത്തിരിക്കുന്നവരുടെ കൈകളിലാണിന്ന് രാജ്യം. സിഎഎ, എന്‍ഇപി, ഇഐഎ തുടങ്ങി സ്വദേശി പൗരന്മാരെ ഇരുട്ടറയിലേക്ക് തള്ളി വിടാനുള്ള ആര്യ ഗൂഢാലോചന തുടരുകയാണ്. ഫാഷിസത്തില്‍ നിന്ന് മോചനം സാധ്യമായാല്‍ മാത്രമേ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം പൂര്‍ണമാകൂ. പൂര്‍വീകര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം ഒരാളുടെ മുന്നിലും അടിയറവയ്ക്കാനുള്ളതല്ല. സ്വന്തം ജീവനേക്കാള്‍ രാജ്യത്തെ സ്‌നേഹിച്ച ധീര ദേശാഭിമാനികളോട് നാം വഞ്ചന കാണിക്കാതിരിക്കുക എന്നതാണ് സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന് അനിവാര്യതയെന്നും മജീദ് ഫൈസി പറഞ്ഞു. എല്ലാവര്‍ക്കും ഊഷ്മളമായ സ്വാതന്ത്ര്യദിനാശംസകള്‍ അദ്ദേഹം നേര്‍ന്നു.


രാജ്യത്തിന്റെ 74ാമത് സ്വതന്ത്ര്യദിനം എസ് ഡിപിഐ വിവിധ പരിപാടികളോടെ സംസ്ഥാനവ്യാപകമായി ആഘോഷിച്ചു. കോഴിക്കോട് റീജ്യനല്‍ ഓഫിസിനു മുമ്പില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. 'ഫാഷിസത്തെ പ്രതിരോധിച്ച് സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കാം' എന്നതായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ പ്രമേയം. ജില്ലാ, മണ്ഡലം കമ്മിറ്റി ഓഫിസുകള്‍ക്കു മുമ്പിലും ദേശീയ പതാക ഉയര്‍ത്തി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളാണ് നടന്നത്. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും ജാഗ്രതാ സംഗമങ്ങളും നടത്തി.

SDPI conducts state level Independence day celebrations



Next Story

RELATED STORIES

Share it