Sub Lead

പൗരത്വ ഭേദഗതി നിയമം: എസ് ഡി പി ഐ, സിപി ഐ, സമസ്ത തുടങ്ങിയവര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി

പൗരത്വ ഭേദഗതി നിയമം: എസ് ഡി പി ഐ, സിപി ഐ, സമസ്ത തുടങ്ങിയവര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപി ഐ, സിപി ഐ, സമസ്ത തുടങ്ങിയ സംഘടനകള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. പൗരത്വ ഭേദഗതി നിയമം 2019, പുതിയതായി വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍, 2024 എന്നിവ സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നതും മുസ് ലിംകള്‍ അല്ലാത്തവര്‍ക്ക് മാത്രം പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിന് എതിരല്ല. എന്നാല്‍ മതത്തിന്റെ പേരില്‍ വിവേചനം നടത്താനോ ഏതെങ്കിലും ഒരു മതത്തെ ഒഴിവാക്കിക്കൊണ്ടോ പൗരത്വം നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുസ് ലിം ലീഗ്, സിപിഎം തുടങ്ങി 200ഓളം ഹരജികളാണ് പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it