- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തല്‍: സംയുക്ത പാര്‍ലമെന്ററി സമിതി സന്ദര്‍ശിക്കണം, അനധികൃത പൊളിക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- എസ്ഡിപിഐ
എന്‍ഡിഎംസി നടത്തിയ ഇടിച്ചുനിരത്തല്‍ സുപ്രിം കോടതിയെ ധിക്കരിക്കുക മാത്രമല്ല, സ്ഥാപിത നിയമങ്ങളും തത്വങ്ങളും ഇരകളുടെ മൗലികാവകാശങ്ങളും ലംഘിക്കുന്നതാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തല്‍ നടത്തിയിട്ടുള്ളത്. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ സംഘപരിവാറിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തില്‍ കടുത്ത ആശങ്കയും ഞെട്ടലും പ്രകടിപ്പിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മുസ്‌ലിം വാസസ്ഥലങ്ങളും മസ്ജിദുകളുടെ കെട്ടിടങ്ങളും മസ്ജിദുകളുടെ സ്വത്തുക്കളും അധികൃതര്‍ അനധികൃതമായി ഇടിച്ചുനിരത്തിയ ജഹാംഗീര്‍പുരിയിലെ സ്ഥലങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) സന്ദര്‍ശിക്കുകയും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും കുറ്റവാളികളെ കണ്ടെത്തുകയും മനുഷ്യത്വരഹിതമായ ബുള്‍ഡോസിങ് നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'സാമൂഹ്യ വിരുദ്ധരുടെയും കലാപകാരികളുടെയും' അനധികൃത കൈയേറ്റങ്ങള്‍ ബുള്‍ഡോസര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹി ഭാരതീയ ജനതാ പാര്‍ട്ടി മേധാവി ആദേശ് ഗുപ്തയുടെ കത്തിന് ബാരിക്കേഡുകള്‍ വച്ച് താമസക്കാരെ പൂട്ടിയിട്ട് ജഹാംഗീര്‍പുരിയില്‍ മുസ്ലീങ്ങളുടെ വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തുകൊണ്ടുള്ള 'കൈയേറ്റം നീക്കം ചെയ്യല്‍' യജ്ഞമാണ് ഉത്തര ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍ഡിഎംസി) നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് സര്‍ക്കാര്‍ മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തങ്ങളുടെ അണികളേയും പോലിസിനേയും തെരുവില്‍ അഴിച്ചുവിടുകയാണ്. ക്രമസമാധാനപാലനവും നശീകരണവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും തടയേണ്ട പോലീസ് സേന ഹിന്ദുത്വ തെരുവ് ഗുണ്ടകളുടെ ക്രൂരതകള്‍ക്ക് മുന്നില്‍ വെറും കാഴ്ചക്കാരായി നില്‍ക്കുക മാത്രമല്ല മറിച്ച് ഗുണ്ടകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അവരും സജീവമായി പങ്കാളികളാവുകയാണ്.
പൊളിക്കല്‍ നിര്‍ത്തിവയ്ക്കാനും തല്‍സ്ഥിതി നിലനിര്‍ത്താനും സുപ്രീം കോടതി അടിയന്തര ഹിയറിംഗില്‍ ഉത്തരവിട്ടെങ്കിലും എന്‍ഡിഎംസി മേയറുടെയും ഡല്‍ഹി പോലിസിന്റെയും സാന്നിധ്യത്തില്‍ ഒരു മണിക്കൂറിലേറെയാണ് പൊളിക്കല്‍ തുടര്‍ന്നത്.
സുപ്രിം കോടതി ഉത്തരവ് പരസ്യമായി ലംഘിക്കാനുള്ള എന്‍ഡിഎംസി മേയറുടെയും ഡല്‍ഹി പോലിസിന്റെയും തന്റേടം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ അവര്‍ക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നുവെന്നും തങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത് മുസ്ലീങ്ങളാണെങ്കില്‍ ഭരണാധികാരികള്‍ തങ്ങളെ സംരക്ഷിക്കുമെന്ന് അവര്‍ക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ടെന്നും കാണിക്കുന്നു.
എന്‍ഡിഎംസി നടത്തിയ ഇടിച്ചുനിരത്തല്‍ സുപ്രിം കോടതിയെ ധിക്കരിക്കുക മാത്രമല്ല, സ്ഥാപിത നിയമങ്ങളും തത്വങ്ങളും ഇരകളുടെ മൗലികാവകാശങ്ങളും ലംഘിക്കുന്നതാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തല്‍ നടത്തിയിട്ടുള്ളത്. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്.
ജഹാംഗീര്‍പുരിയിലെ ആക്രമണം പെട്ടെന്നുണ്ടായ സംഭവമല്ല.മറിച്ച് മുസ്‌ലിംകളെ അവരുടെ വാസസ്ഥലങ്ങളും സ്വത്തുക്കളും തട്ടിയെടുത്ത് അഭയാര്‍ത്ഥികളായി തെരുവിലിറക്കാന്‍ നന്നായി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ നടപ്പാക്കലാണ്. രാമനവമി ആഘോഷങ്ങള്‍ക്ക് ശേഷമുള്ള ആഴ്ചകളില്‍ മതഭ്രാന്തരായ ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങളുടെ അക്രമം മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികാരികള്‍ മുസ്ലീം സ്വത്തുക്കള്‍ അനധികൃതമായി ബുള്‍ഡോസര്‍ ചെയ്യുന്നതിനും സാക്ഷ്യംവഹിച്ചു.
ഈ ക്രൂരതയ്ക്ക് ഇരയായവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക നഷ്ടപരിഹാരം നല്‍കുകയും ദുരിതബാധിതര്‍ക്ക് അടിയന്തര പുനരധിവാസം ക്രമീകരിക്കുകയും വേണം. രാമനവമിയുടെ മറവില്‍ വര്‍ഗീയ വിദ്വേഷവും അക്രമവും അഴിച്ചുവിട്ട എല്ലാ കുറ്റവാളികളെയും സുപ്രിം കോടതിയെ ധിക്കരിക്കുകയും ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഉത്തരവുകള്‍ പാലിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇല്യാസ് തുംബെ ആവശ്യപ്പെട്ടു.
RELATED STORIES
പി എസ് സി ഉദ്യോഗാര്ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMTദീര്ഘദൂരയാത്രകള് നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന് മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMT