- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തെ ഭീകര സംസ്ഥാനമായി ചിത്രീകരിച്ച് സംഘപരിവാര്‍ കലാപത്തിന് ശ്രമിക്കുന്നു: ഡോ. തസ് ലീം റഹ് മാനി
മലപ്പുറം: കേരളത്തെ ഭീകരസംസ്ഥാനമാക്കി ചിത്രീകരിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവും വര്‍ഗീയ കലാപവും സ്യഷ്ടിക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചനയാണ് ബിജെപിയും സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ: തസ്ലീം റഹ്മാനി മുന്നറിയിപ്പ് നല്കി. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിയിലെ ആദിത്യനാഥിന്റെ സര്‍ക്കാരുമായി ചേര്‍ന്നാണ് ഈ ഗൂഡാലോചനകള്‍ പുരോഗമിക്കുന്നത്. സംഘപരിവാര്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കേരളത്തെ തീവ്രവാദ ആസ്ഥാനമായി അടയാളപ്പെടുത്ത നിരന്തര പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹത്രാസിലെ ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പന്റെ അറസ്റ്റിനെ മറ്റൊരു രൂപത്തിലാണ് യു പി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. പത്രപ്രവര്‍ത്തനം പോലും ഇവര്‍ ഭീകരപ്രവര്ത്തനമാക്കുകയാണ്. തീവണ്ടി യാത്രക്കിടെ മലയാളികളെ അറസ്റ്റ് ചെയ്ത് കലാപമുണ്ടാക്കാനും നേതാക്കളെ കൊല്ലാനും എത്തിയവരെന്ന രൂപത്തില്‍ രാജ്യദ്രോഹ കേസുകള്‍ സൃഷ്ടിക്കുകയാണ്. കേരളത്തെയും മലയാളികളെയും അന്തര്‍ദേശീയ തലത്തില്‍ കുറ്റവാളികളാക്കാനുള്ള ഗൂഡാലോചനയിലാണ് യു പി സര്‍ക്കാരും കേരളത്തിലെ ബി ജെ പി നേതൃത്വവും ഏര്‍പ്പെട്ടിട്ടുള്ളത്.
മലപ്പുറം ജില്ലക്കെതിരെ നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ക്ക് സംഘപരിവാര്‍ മൂര്‍ച്ചകൂട്ടിയിട്ടുണ്ട്. അടുത്ത ദിവസം കാസര്‍കോട്ട് നിന്നും ആരംഭിക്കുന്ന ബിജെപിയുടെ കെ സുരേന്ദ്രന് നയിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യുന്നത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. ബി ജെ പിയുടെ കേരളത്തെ കലാപസംസ്ഥാനമാക്കി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാറും ഇരുമുന്നണികളും കടുത്ത ജാഗ്രത പുലര്‍ത്തണം. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കണം. ഇതിനു പകരം ഇരുമുന്നണികളും ബി ജെപിയുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നിലപാടുകളാണ് പിന്തുടരുന്നത് ഇതിനു സംസ്ഥാനം കടുത്ത വില നല്‍കേണ്ടി വരും.ബി ജെപിയുടെ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ എസ്ഡി പി ഐ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡോ : തസ്ലീം റഹ്മാനി പറഞ്ഞു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT