- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസത്തിന്റെ ഭീകരതയെ മഹത്വവല്ക്കരിക്കാനുള്ള നീക്കം ആപത്ത്: സി പി എ ലത്തീഫ്
തിരൂരങ്ങാടി: ഫാഷിസത്തിന്റെ ഭീകര പ്രവര്ത്തനങ്ങളെ മഹത്വവല്ക്കരിക്കാനുള്ള നീക്കം ആപത്താണന്ന് എസ് ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം സി പി എ ലത്തീഫ്. തിരൂരങ്ങാടി മണ്ഡലം എസ് ഡിപിഐ ഷാന് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് പേരുടെ രക്തം ചിന്തിയ മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദ് തച്ചുതകര്ത്ത സംഘപരിവാരം പടുത്തുയര്ത്തുന്ന രാമ ക്ഷേത്ര ശിലാന്യാസത്തിന് ക്ഷണിക്കപ്പെട്ട രാഷ്ട്രീയ പാര്ട്ടികള് ഭീകരതയെ തള്ളിപ്പപറയാത്തതും ക്ഷണം നിരസിക്കാത്തതും അതിക്രമങ്ങളെ മഹത്വവല്ക്കരിക്കാനുള്ള ഫാഷിസത്തിന്റെ അജണ്ടയ്ക്ക് കൂട്ടനില്ക്കുന്നതിന് തുല്യമാണ്. അടുത്തിടെ നടന്ന ഉത്തരേന്ത്യന് സംസ്ഥാന തിരഞ്ഞെടുപ്പുകളില് കോണ്ഗ്രസ് അടക്കം സ്വീകരിച്ച മൃദു ഹിന്ദുത്വ നയമാണ് അവരെ തകര്ത്തത്. അനീതികള്ക്കും അതിക്രമങ്ങള്ക്കും നേരെ കണ്ണടയ്ക്കാന് തയ്യാറല്ലാത്തത് കൊണ്ടാണ് തങ്ങള്ക്ക് നേരെ കൊലക്കത്തിയും ജയിലറകളും ഉയര്ന്നുവരുന്നത്. ഫാഷിസത്തിനെതിരായുള്ള പോരാട്ടത്തില് തങ്ങള്ക്ക് അത് കൂടുതല് ഊര്ജ്ജമാണ് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി അംഗം വി ടി ഇക്റാമുല് ഹഖ്, ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി, കോഴിക്കോട് ജില്ലാ ജനറല് സിക്രട്ടറി റഷീദ് ഉമരി, ജില്ലാകമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫര് ചെമ്മാട്, സെക്രട്ടറി ഉസ്മാന് ഹാജി, വിമന് ഇന്ത്യാ മൂവ്മെന്റ് ഇന്ത്യ മണ്ഡലം പ്രസിഡന്റ് ഹിബാ ജലീല്, അക്ബര് പരപ്പനങ്ങാടി സംസാരിച്ചു. പുതിയതായി പാര്ട്ടിയില് അംഗത്വമെടുത്തവര്ക്ക് സ്വീകരണവും നല്കി.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT