Sub Lead

കള്ളക്കേസ് ചുമത്തി എസ്ഡിപിഐ സംസ്ഥാന നേതാവ് അമീറലിയെ അറസ്റ്റ് ചെയ്തു

ഒരു അപകടവുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി തന്ത്രപരമായി കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുകയുമായിരുന്നു.

കള്ളക്കേസ് ചുമത്തി എസ്ഡിപിഐ സംസ്ഥാന നേതാവ് അമീറലിയെ അറസ്റ്റ് ചെയ്തു
X

പാലക്കാട്: കള്ളക്കേസ് ചുമത്തി എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എസ് പി അമീറലിയെ അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധിക്കപ്പെട്ടതുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പാലക്കാട് പോലിസ് അമീറലിയെ അറസ്റ്റ് ചെയ്തത്.ഒരു അപകടവുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി തന്ത്രപരമായി കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുകയുമായിരുന്നു.

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമുന്നയിച്ചാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. കേസില്‍ സെപ്തംബര്‍ 19ന് പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖും അറസ്റ്റിലായിരുന്നു.

ഏപ്രില്‍ 15ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ ആര്‍എസ്എസ് സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കെല്ലപ്പെടുന്നത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ സംഘം ബൈക്കിനെ ഇടിച്ചുവീഴ്ത്തി സുബൈറിനെ പിതാവിന്റെ കണ്‍മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

സുബൈര്‍ വധക്കേസില്‍ പത്തില്‍ താഴെ പ്രതികളെ മാത്രം അറസ്്റ്റ് ചെയ്ത് കേസ് അവസാനിപ്പിച്ച പോലിസ് ശ്രീനിവാസന്‍ വധക്കേസില്‍ 30 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സുബൈര്‍ വധക്കേസില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ പോലിസ് തയ്യാറായിട്ടില്ല. മാത്രമല്ല, സുബൈറിനെ വധിച്ചതില്‍ ആര്‍എസ്എസ്സിന്റേയും ബിജെപിയുടെയും നേതൃത്വത്തിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കാനോ ആര്‍എസ്എസ്, ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനോ ഇതുവരെയും പോലിസ് തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it