Sub Lead

എസ്ഡിപിഐ നേതാവ് ഹസ്സന്‍ കേരി ന്യൂമോണിയ ബാധിച്ച് മരിച്ചു

എസ്ഡിപിഐ നേതാവ് ഹസ്സന്‍ കേരി ന്യൂമോണിയ ബാധിച്ച് മരിച്ചു
X
മഞ്ചേശ്വരം: പൗരപ്രമുഖനും എസ്ഡിപിഐ നേതാവുമായ മച്ചംപാടിയിലെ ഹസ്സന്‍ കേരി (42) നിര്യതനായി. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സജീവസാന്നിധ്യമായ ഹസ്സന്‍ കോവിഡ് പോസിറ്റീവായി പിന്നീട് നെഗറ്റിവായെങ്കിലും ന്യുമോണിയയാണ് മരണകാരണം.

ഭാര്യ: ഹസീന. മക്കള്‍: അനൂഫ, അനസ്, അസിം. സഹോദരങ്ങള്‍: അബ്ദുര്‍റസാഖ്, അബ്ദുല്‍മജീദ്, ജാബിര്‍, സുബൈര്‍, ഖദീജ, നഫീസ, മൈമൂന, ജമീല, റുഖിയ, മറിയം. മച്ചംപാടിയിലെ മൊയ്തീന്‍ കുഞ്ഞി ആസിയമ്മ എന്നിവയുടെ മകനാണ്.

എസ്ഡിപിഐ നേതാക്കളായ ഇഖ്ബാല്‍ ഹൊസങ്കടി, എന്‍യു അബ്ദുല്‍സലാം, ഖാദര്‍അറഫ, സി എ സവാദ്, അന്‍സാര്‍ ഹൊസങ്കടി, മുബാറക്ക് കടമ്പാര്‍, അഷ്‌റഫ് ബടാജെ, പോപുലര്‍ ഫ്രണ്ട് നേതാക്കളായ ശബീര്‍ മച്ചംപാടി, ശംസുദ്ദീന്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

നാടിനും പാര്‍ട്ടിക്കും തിരാനഷ്ടമാണ് ഹസ്സന്‍ കേരിയുടെ വിയോഗത്തോടെ സംഭവിച്ചതെന്ന് എസ്ഡിപിഐ ജില്ലാവൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it