- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുനമ്പം വഖഫ് ഭൂമി:അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരേ എസ്ഡിപിഐ പരാതി നല്‍കി
NPP Kerala എന്ന ഫേസ്ബുക് പേജിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. 6238485413 എന്ന മൊബൈല്‍ നമ്പരിലുള്ള തൃശൂര്‍ സ്വദേശി ജോസഫ് എന്നയാളാണ് പേജിന്റെ അഡ്മിന്‍ എന്നും കമന്റുകളില്‍ കാണുന്നു.
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെടുത്തി പാര്‍ട്ടിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ഡിജിപിക്ക് പരാതി നല്‍കി.
എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകളും വിവാദങ്ങളും പുകയുകയാണ്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ വംശീയ താല്‍പ്പര്യത്തോടെ കൊണ്ടുവരുന്ന വഖഫ് ഭേദഗതിയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിന് സംഘപരിവാര ശക്തികളും അവരെ പിന്തുണയ്ക്കുന്നവരും ഈ വിഷയം ഇന്ധനമാക്കി മാറ്റിയിരിക്കുന്നു. വ്യത്യസ്ഥ മത സമൂഹങ്ങള്‍ തമ്മില്‍ ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും അധിവസിക്കുന്ന സംസ്ഥാനത്ത് പരസ്പരം ശത്രുതയും സംഘര്‍ഷങ്ങളും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ചില തല്‍പ്പരകക്ഷികള്‍ രംഗത്തുവന്നിരിക്കുകയാണ്.
അവിടെ താമസിക്കുന്ന കുടുംബങ്ങളെ ബാധിക്കാത്ത വിധം രമ്യമായി പ്രശ്‌നം പരിഹരിക്കണമെന്നാണ് എസ്ഡിപിഐ നിലപാട്. അത് വ്യക്തമാക്കി വാര്‍ത്താ കുറിപ്പും സോഷ്യല്‍ മീഡിയാ പോസ്റ്റും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ സുദൃഢവും വ്യക്തവും മനുഷ്യത്വപരവുമായ നിലപാടിനെ വക്രീകരിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിനും വിവിധ സമൂഹങ്ങള്‍ തമ്മില്‍ സംശയവും ശത്രുതയും വളര്‍ത്തുന്നതിനും വേണ്ടി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയുടെ ഫോട്ടോ വെച്ച് വ്യാജ പോസ്റ്റുകള്‍ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
NPP Kerala എന്ന ഫേസ്ബുക് പേജിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. 6238485413 എന്ന മൊബൈല്‍ നമ്പരിലുള്ള തൃശൂര്‍ സ്വദേശി ജോസഫ് എന്നയാളാണ് പേജിന്റെ അഡ്മിന്‍ എന്നും കമന്റുകളില്‍ കാണുന്നു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ദുഷ്ടലാക്കോടെ തെറ്റിദ്ധാരണ പരത്തി കലാപ കലുഷിതമായ സാഹചര്യം സൃഷ്ടിക്കുന്നതിന് കരുതിക്കൂട്ടി വ്യാജ പോസ്റ്റുകള്‍ തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തവും സത്വരവുമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട്...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMT