Sub Lead

പദ്ധതിവിഹിതം ഉപയോഗിക്കാത്ത പരപ്പനങ്ങാടി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എസ്ഡിപിഐ

പദ്ധതിവിഹിതം ഉപയോഗിക്കാത്ത പരപ്പനങ്ങാടി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എസ്ഡിപിഐ
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി. പദ്ധതി വിഹിതം ഉപയോഗിക്കുന്നതില്‍ നഗരസഭ വീഴ്ച്ചവരുത്തിയതിലും റോഡുകളുടെ ശോചനാവസ്ഥക്കും മാലിന്യസംസ്‌കരണത്തിലെ പ്രതിസന്ധിക്കെതിരെയുമാണ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെ നഗരസഭാ കവാടത്തില്‍ പോലിസ് തടഞ്ഞു. മാര്‍ച്ച് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉല്‍ഘാടനം ചെയ്തു.

നഗരസഭയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രം ഇപ്പോള്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണെന്നും നഗരസഭ കാര്യാലയത്തിന് പുറകുവശം മാലിന്യകേന്ദ്രമായി മാറിയെന്നും ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. പദ്ധതി വിഹിതം ഉപയോഗിക്കാത്ത മുന്‍സിപ്പാലിറ്റികളുടെ പട്ടികയില്‍ പരപ്പനങ്ങാടി എത്തിയത് കെടുകാര്യസ്ഥതയുടെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


എസ്ഡിടിയു മലപ്പുറം ജില്ല പ്രസിഡന്റ് അക്ബര്‍ പരപ്പനങ്ങാടി, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി പി നൗഫല്‍, സെക്രട്ടറി കളത്തിങ്ങല്‍ അബ്ദുല്‍ സലാം, സി പി അഷ്‌റഫ് സംസാരിച്ചു. കെ സിദ്ധീഖ്, യാസര്‍ അറഫാത്ത്, മാമുക്കോയ, അഷ്‌റഫ് ബാബു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it