Sub Lead

രോഗികളെ പരിശോധിക്കാന്‍ വിസമ്മതിച്ചത് ചോദ്യം ചെയ്തതിന് കള്ളക്കേസ്; ആശുപത്രിയിലേക്ക് എസ് ഡിപിഐ മാര്‍ച്ച് നടത്തി

രോഗികളെ പരിശോധിക്കാന്‍ വിസമ്മതിച്ചത് ചോദ്യം ചെയ്തതിന് കള്ളക്കേസ്; ആശുപത്രിയിലേക്ക് എസ് ഡിപിഐ മാര്‍ച്ച് നടത്തി
X

പരപ്പനങ്ങാടി: മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്ന പശ്ചാത്തലത്തില്‍ രോഗികളെ പരിശോധിക്കാതെ ഡോക്ടര്‍ സ്ഥലം വിടുന്നത് ചോദ്യം ചെയ്തതിന് കള്ളക്കേസ് ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മാര്‍ച്ച് നടത്തി. ചെട്ടിപ്പടി നെടുവ ആരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് സെന്ററില്‍ ഞായറാഴ്ചകളിലടക്കം ഡോക്ടറര്‍മാര്‍ നേരം വൈകി വരികയും ഉച്ചയ്ക്കു മുമ്പ് സ്ഥലം വിടുകയും ചെയ്യുന്നതിനെതിരേ പ്രതികരിച്ചതിന് എസ് ഡിപിഐ പ്രവര്‍ത്തകന്‍ ചെട്ടിപ്പടി പാണ്ടി യാസര്‍ അറഫാത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യാസറിന് ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ രോഗികളോട് സ്വീകരിച്ച സമീപനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചാണ് നെടുവ ആരോഗ്യകേന്ദ്രത്തിലേക്ക് എസ്ഡിപിഐ പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ആശുപത്രി കവാടത്തില്‍ പോലിസ് തടഞ്ഞു. മാര്‍ച്ച് എസ് ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്ക് സാന്ത്വനമേകേണ്ട ഡോക്ടര്‍മാര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നതും ചികില്‍സ നല്‍കാതെ സ്ഥലം വിടുന്നതും അനുവദിക്കില്ലന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞപ്പിത്ത ബാധിതരായ രോഗികള്‍ ക്രമാതീതമായി പെരുകുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ സ്വീകരിക്കുന്ന നിസ്സംഗത മനുഷ്യത്വരഹിതമാണ്. രോഗികളോട് മോശമായി പെരുമാറിയ ഡോക്ടറുടെ കള്ളപ്പരാതിയില്‍ പരപ്പനങ്ങാടി പോലിസിന്റെ ന ടപടി അംഗീകരിത്താനാവാത്തതാണ്. നൂറുകണക്കിന് രോഗികള്‍ സാക്ഷിയായിരിക്കെ പരിശോധിക്കാന്‍ മനസ്സില്ലെന്ന് പറഞ്ഞ ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം കമ്മറ്റി അംഗങ്ങളായ അക്ബര്‍ പരപ്പനങ്ങാടി, നൗഫല്‍ പരപ്പനങ്ങാടി സംസാരിച്ചു. മുന്‍സിപ്പല്‍ പ്രസിഡന്റ് കെ സിദ്ദീഖ്, യൂസുഫ് കോയ തങ്ങള്‍, ശറഫുദ്ദീന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it