- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിനെതിരായ പരാമര്‍ശം; എസ്ഡിപിഐ യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു
തിരുവനന്തപുരം: കേരളത്തെ അപമാനിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം എസ്ഡിപിഐ കത്തിച്ചു. തിരുവനന്തപുരം ഏജീസ് ഓഫിസിന് മുന്നിലാണ് യോഗിയുടെ കോലം കത്തിച്ചത്. കേരളത്തെ യുപി ആക്കാന്‍ സംഘപരിവാര്‍ കാലങ്ങളായി ശ്രമിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആദാസ് പറഞ്ഞു. എന്നാല്‍, കേരളത്തിലെ ജനാധിപത്യ മതേതര സമൂഹം സംഘപരിവാര്‍ ശ്രമങ്ങളെ തിരിച്ചറിഞ്ഞതാണ് അവര്‍ക്ക് തിരിച്ചടിയായത്. വിദ്വേഷം മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കരുതുന്ന യോഗി ആദിത്യനാഥിനെ പോലുള്ളവരെ ജനാധിപത്യസമൂഹം ഒറ്റപ്പെടുത്തണം.
യോഗിക്ക് പിന്തുണയുമായി വരുന്ന, മതേതര ജനാധിപത്യസ്വഭാവത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ സംഘപരിവാര്‍ നേതാക്കളെയും ഈ സാഹചര്യത്തില്‍ തിരിച്ചറിയണം. യോഗിയും കെ സുരേന്ദ്രനും പറയുന്നത് ഒരേ തീവ്ര ആശയമാണ്. കേരളം യുപി ആവണമെന്നാണ് സുരേന്ദ്രനും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ യോഗിയെ പിന്തുണച്ചെത്തിയ കേരള ബിജെപിയെയും പൊതുമധ്യത്തില്‍ തുറന്നുകാട്ടാന്‍ മുഴുവന്‍ ജനാധിപത്യകക്ഷികളും രംഗത്തുവരണമെന്നും ഷബീര്‍ ആസാദ് ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിയില്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, കെ വി...
3 Jan 2025 7:13 AM GMTരോഹിത്ത് ഇല്ലാതെ ഇന്ത്യ; സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ച്ച;...
3 Jan 2025 7:06 AM GMTഗുരു ദര്‍ശനം: മുഖ്യമന്ത്രിയുടെ നിരീക്ഷണം സ്വാഗതാര്‍ഹം: സി പി എ ലത്തീഫ്
3 Jan 2025 7:01 AM GMTമകളുടെ സുഹൃത്തിനെ പിതാവും സഹോദരങ്ങളും കൊലപ്പെടുത്തി
3 Jan 2025 6:33 AM GMTഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; രണ്ട് ബാങ്കുകളിലായി ഒരു...
3 Jan 2025 6:33 AM GMTപാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി അംഗം വികസന മുന്നണിയില്‍ ചേര്‍ന്നു
3 Jan 2025 5:55 AM GMT