Sub Lead

കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ അക്രമിച്ച സംഭവം: ബിജെപി ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം

കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ അക്രമിച്ച സംഭവം: ബിജെപി ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം
X

ബംഗളൂരു: കര്‍ഷക സമര നേതാവ് രാകേഷ് ടികായത്തിന് നേരെ ആക്രമണം നടത്തിയ ബിജെപി ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ബംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാഫി ബെള്ളാരെ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം ബംഗളൂരു, വൈസ് പ്രസിഡന്റ് രമേഷ് കുമാര്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ബെംഗളൂരുവില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വച്ചായിരുന്നു ടിക്കായത്തിനു നേരെ അക്രമം ഉണ്ടായത്. ടിക്കായത്തിനെ മൈക്രോ ഫോണ്‍ കൊണ്ട് അടിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത മഷിയൊഴിക്കുകയും ചെയ്തു.

വാര്‍ത്തസമ്മേളനം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരാള്‍ മുന്നോട്ടു കടന്നു വന്ന് ടിക്കായത്തിന്റെ മുന്നില്‍ വച്ചിരുന്ന മൈക്രോ ഫോണ്‍ ഉപയോഗിച്ച് അദ്ദേഹത്തെ അടിക്കുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരാളാണ് കറുത്ത മഷി ടിക്കായത്തിന്റെ മുഖത്തൊഴിച്ചത്. കുഴപ്പങ്ങള്‍ മൂര്‍ച്ഛിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന അനുയായികള്‍ അദ്ദേഹത്തിന് ചുറ്റും സുരക്ഷാവലയം തീര്‍ക്കുകയായിരുന്നു.

ഒളിക്യാമറ ഓപ്പറേഷനില്‍ കര്‍ണാടകയിലെ ഒരു കര്‍ഷക നേതാവ് പണം ആവശ്യപ്പെടുന്നത് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായി രാകേഷ് ടികായത്ത് ബെംഗളൂരുവിലെത്തിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കപ്പെട്ടത് ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകളുടെ പോരാട്ടത്തിലൂടെയായിരുന്നു.

തനിക്കെതിരെയുണ്ടായ അക്രമത്തില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ ടിക്കായത്ത് കുറ്റപ്പെടുത്തി. വാര്‍ത്ത സമ്മേളന വേദിക്ക് മതിയായ സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് കര്‍ഷക നേതാവ് കുറ്റപ്പെടുത്തുന്നത്. 'ഞങ്ങള്‍ വാര്‍ത്ത സമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചില ആളുകള്‍ കടന്നുവന്ന് ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ഇത് കര്‍ണാടക സര്‍ക്കാരിന്റെയും പോലിസിന്റെയും പരാജയമാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്, അതേക്കുറിച്ച് അന്വേഷണം നടത്തണം' രാകേഷ് ടിക്കായത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it