Big stories

കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ തകര്‍ക്കും: ജി സുന്ദര്‍ രാജന്‍

അനിയന്ത്രിതമായ പ്രകൃതി ചൂഷണം പ്രകൃതിയുടെ സന്തുലനാവസ്ഥ തകര്‍ത്തതാണ് പ്രകൃതി ദുരന്തങ്ങളുടെ കാരണം. 2018 ലും 2019 ലും 2020 ലും ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നമുക്ക് ഗുണപാഠമായില്ല എന്നാണ് വ്യക്തമാകവുന്നതെന്നും പ്രകൃതി ദുരന്തങ്ങള്‍, പ്രശ്‌നവും പരിഹാരവും എന്ന വിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പഠന സദസ്സ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജി സുന്ദര്‍ രാജന്‍ വ്യക്തമാക്കി

കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ തകര്‍ക്കും: ജി സുന്ദര്‍ രാജന്‍
X

കൊച്ചി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ തകര്‍ക്കുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി സുന്ദര്‍ രാജന്‍. ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങള്‍, പ്രശ്‌നവും പരിഹാരവും എന്ന വിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പഠന സദസ്സ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനിയന്ത്രിതമായ പ്രകൃതി ചൂഷണം പ്രകൃതിയുടെ സന്തുലനാവസ്ഥ തകര്‍ത്തതാണ് പ്രകൃതി ദുരന്തങ്ങളുടെ കാരണം. 2018 ലും 2019 ലും 2020 ലും ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നമുക്ക് ഗുണപാഠമായില്ല എന്നാണ് വ്യക്തമാകവുന്നത്. മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി തുടരുന്നിടത്തോളം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുക തന്നെ ചെയ്യും. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഉത്തരവാദികള്‍ നാം തന്നെയാണ്.

മഹാമാരികളുടെ കാലമാണ് ഇത്. കൊവിഡും നിപ്പയും ഉള്‍പ്പെടെയുള്ള മഹാമാരികളെ നാം ക്ഷണിച്ചു വരുത്തിയതാണ്. വനനശീകരണമാണ് അടിസ്ഥാന കാരണം. പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ തീറെഴുതുകയാണെന്നും സുന്ദര്‍ രാജന്‍ വ്യക്തമാക്കി.പ്രകൃതി വേണമോ വികസനം വേണോ എന്നതില്‍ നിന്ന് അതിജീവനം വേണോ നിലനില്‍പ്പ് വേണോ എന്നതിലേക്ക് നമ്മുടെ മുന്‍ഗണന മാറിയിരിക്കുന്നു.

സന്തുലിത വികസനമാണ് അഭികാമ്യം. വരും തലമുറയ്ക്കും തനതായ ഭൂമിയെ അനന്തരം നല്‍കുകയെന്നത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ നിലനില്‍പ്പിന് മനുഷ്യന്‍ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ സാധ്യതയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ കൊച്ചിന്‍ സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം അധ്യാപകന്‍ എസ് അഭിലാഷ് പറഞ്ഞു.

തീര സ്ഥിരതയിലെ മാറ്റങ്ങളും തീരശോഷണവും എന്ന വിഷയത്തില്‍ കൊച്ചി സര്‍വകലാശാല മറൈന്‍ ജിയോളജി ആന്റ് ജിയോ ഫിസിക്‌സ് വകുപ്പ് അധ്യാപകന്‍ ഡോ. പി എസ് സുനില്‍ പ്രഭാഷണം നടത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് സംസാരിച്ചു. പാര്‍ട്ടി ദേശീയ സമിതിയംഗം പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ എസ് ഷാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ സംബന്ധിച്ചു.

Next Story

RELATED STORIES

Share it